Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ എട്ടുമാസം പോലും കിട്ടില്ല; ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോ ?’ ഇത് തന്റെ വ്യക്തിപരമായ സംശയമാണ്, ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം


കോഴിക്കോട്നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഇപ്പോള്‍ വേണ്ടിയിരുന്നോയെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഇത് തന്റെ വ്യക്തിപരമായ സംശയമാണ്. അതേസമയം കോണ്‍ഗ്രസിനെയും യുഡി എഫിനെയും സംബന്ധിച്ചിടത്തോളം ഇത് ഞങ്ങളുടെ കരുത്ത് തെളിയിക്കാനുള്ള സന്ദര്‍ഭം കൂടി യാണെന്നും കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടയ്ക്ക് തദ്ദേശ തെരഞ്ഞെ ടുപ്പ് വരുന്നു. പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എയ്ക്ക് പ്രവര്‍ത്തിക്കാന്‍ എട്ടുമാസം പോലും കിട്ടില്ല. രണ്ടാമതായി കാലവര്‍ഷം ഏറ്റവും ശക്തിപ്രാപിക്കുന്ന സമയ ത്താണ് തെരഞ്ഞെടുപ്പ് വരുന്നത്.

കാലവര്‍ഷത്തിന്റെ കെടുതികള്‍ നേരിടേണ്ട ചുമതലയും എല്ലാവര്‍ക്കുമുണ്ട്. അത്തരമൊരു സാഹ ചര്യത്തില്‍ തെരഞ്ഞെടുപ്പ് വേണ്ടിയിരുന്നോയെന്ന് എന്നെപോലെയുള്ളവര്‍ക്കുണ്ട്. അതേസമയം യുഡി എഫിനെ സംബന്ധിച്ചിടത്തോളം കരുത്ത് തെളിയിക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. സ്ഥാനാര്‍ ത്ഥിയെ സംബന്ധിച്ച് ഏതൊണ്ടൊരു കൂട്ടായ തീരുമാനത്തില്‍ പാര്‍ട്ടി എടുത്തിട്ടുണ്ട്.

ഇക്കാര്യം പാര്‍ട്ടി ദേശീയ നേതൃത്വവുമായി ആലോചിച്ച ശേഷം പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി പ്രഖ്യാ പനം ഉടനുണ്ടാകും. ഇനി വെച്ചു താമസിപ്പിക്കാന്‍ കഴിയില്ല. ജൂണ്‍ രണ്ടിനാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സ്ഥാനാര്‍ത്ഥിക്ക് പ്രവര്‍ത്തിക്കാന്‍ സമയം വേണമല്ലോ. ഇനി 25 ദിവസം മാത്രമല്ലേയുള്ളൂ. പ്രവര്‍ത്തിക്കാന്‍ സമയം കുറവാണ്. അതുകൊണ്ട് വളരെ സ്പീഡില്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രംഗത്തു വരും.

തെരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പൂര്‍ണ സഹകരണം ഉണ്ടാകും. അദ്ദേഹം രാജിവെച്ച ഒഴിവി ലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ യുഡിഎഫ് യോഗത്തില്‍ പി വി അന്‍വറിനെ കൂടി സഹകരിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഉപതെരഞ്ഞടുപ്പില്‍ പി വി അന്‍വര്‍ പൂര്‍ണമായും യുഡിഎഫിനൊപ്പം ഉണ്ടാകുമെന്നും കെ മുരളീധരന്‍ വ്യക്തമാക്കി.


Read Previous

അന്‍വര്‍ യൂദാസ്, ഇടതുമുന്നണിയെ ഒറ്റുകൊടുത്തു; നിലമ്പൂരില്‍ എല്‍ഡിഎഫ് വൻ കുതിപ്പ് നടത്തും

Read Next

പ്രതികൂലമായ കാലാവസ്ഥ: കപ്പല്‍ നിവര്‍ ത്താനും കണ്ടെയ്‌നറുകള്‍ മാറ്റാനും കഴിഞ്ഞില്ല; എം എസ് സി എല്‍സ 3 കപ്പല്‍ മുങ്ങി; കണ്ടെയ്‌നറുകള്‍ എറണാകുളം, ആലപ്പുഴ തീരങ്ങളില്‍ അടിയാന്‍ സാധ്യത

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »