Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പണം വാങ്ങിയത് എംഎൽഎയുടെ നിർദേശപ്രകാരം, ആരും തിരിഞ്ഞുനോക്കിയില്ല, ബാധ്യതയെല്ലാം തലയിലായി; എൻ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്


കല്‍പ്പറ്റ: കോണ്‍ഗ്രസിനെ വെട്ടിലാക്കി ജീവനൊടുക്കിയ വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യാക്കുറിപ്പ് പുറത്ത്. കത്തില്‍ ഐ സി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ പരാമര്‍ശം. നിയമനത്തിനെന്ന പേരില്‍ പണം വാങ്ങിയത് എംഎല്‍എയുടെ നിര്‍ദേശപ്രകാരമാണെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക ബാധ്യതകള്‍, ബാധ്യത എങ്ങനെയുണ്ടായി, ആരൊക്കെയാണ് അതിനു പിന്നില്‍ എന്നിവയെല്ലാം വിശദമായി കുറിക്കുന്ന എട്ടു പേജുള്ള കത്താണ് പുറത്തു വന്നത്.

ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട് തനിക്ക് കോടിക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി. നിയമനവുമായി ബന്ധപ്പെട്ട് നേതാക്കളായ പലരും പണം വാങ്ങിയിട്ടുണ്ട്. എംഎല്‍എ ഐസി ബാലകൃഷ്ണന്‍, ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ തുടങ്ങിയവരുടെ പേരുകള്‍ ഉള്ളതായാണ് വിവരം. നിയമനത്തിന്റെ പേരില്‍ ഒരുപാട് ആളുകളില്‍ നിന്നും പണം വാങ്ങി. നേതൃത്വത്തിന്റെ അറിവോടെയാണ് പണം വാങ്ങിയത്. അവസാനം എല്ലാ ബാധ്യതകളും തന്റെ തലയില്‍ വന്നുവെന്ന് കത്തില്‍ പറയുന്നു.

ബത്തേരിയിലെ രണ്ട് സഹകരണബാങ്കുകളുടെ നിയമനവുമായി ബന്ധപ്പെട്ടാണ് കത്തില്‍ പരാമര്‍ശിക്കുന്നത്. നിയമനവുമായി ബന്ധപ്പെട്ട് പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. എന്നാല്‍ നിയമനം നല്‍കാനായില്ല. നേതാക്കളുടെ നിര്‍ദേശപ്രകാരം പാര്‍ട്ടി ആവശ്യത്തിനായി പണം വാങ്ങിയെങ്കിലും, ഒടുവില്‍ ആ ബാധ്യതകളെല്ലാം ഡിസിസി ട്രഷററായ തന്റെ തലയില്‍ മാത്രമായി. ആരും തന്നെ തിരിഞ്ഞുനോക്കിയില്ല എന്നും കെപിസിസി പ്രസിഡന്റിന് എഴുതി കത്തില്‍ പറയുന്നു. കത്തില്‍ ബാധ്യതകളെല്ലാം അക്കമിട്ട് നിരത്തിയിട്ടുണ്ട്.

എന്‍ഡി അപ്പച്ചന്റെ അയല്‍വാസിയായ ചാക്കോയില്‍ നിന്നും 10 ലക്ഷം രൂപ വാങ്ങി. ഇത് തിരിച്ചു കൊടുക്കലും തന്റെ മാത്രം ബാധ്യതയായി. പ്രശ്‌നം വന്നപ്പോള്‍ എല്ലാവരും കൈയൊഴിഞ്ഞുവെന്നും കത്തില്‍ പറയുന്നു. എന്‍എം വിജയനൊപ്പം മരിച്ച മകന് അര്‍ബന്‍ ബാങ്കില്‍ ഉണ്ടായിരുന്ന പാര്‍ട് ടൈം ജോലി കോണ്‍ഗ്രസ് നേതാക്കള്‍ ഇടപെട്ട് നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്. ബാധ്യത പാര്‍ട്ടി ഏറ്റെടുക്കണമെന്ന് വിജയന്റെ മക്കള്‍ ആവശ്യപ്പെട്ടു. വിജയന്റെ മരണം കുടുംബപ്രശ്‌നമാക്കി മാറ്റാന്‍ കോണ്‍ഗ്രസിലെ രണ്ട് നേതാക്കള്‍ ശ്രമിച്ചുവെന്നും വിജയന്റെ മകള്‍ ആരോപിച്ചു.


Read Previous

എച്ച്‌എംപിവി വ്യാപനം കൂ‌ടുതൽ സംസ്ഥാനങ്ങളിലേയ്ക്ക്? ബംഗളൂരുവിന് പുറമെ അഹമ്മദാബാദിലും സ്ഥിരീകരിച്ചു, ഇതുവരെ രോഗം റിപ്പോർട്ട്‌ ചെയ്തതെല്ലാം കുട്ടികളിൽ,

Read Next

തടവുകാരെ കണ്ടില്ലെങ്കിലാണ് തെറ്റ്; പി ജയരാജൻ ജയിലിൽ പോയതിനെ ന്യായീകരിച്ച് എം വി ജയരാജൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »