Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവതി ആവശ്യപ്പെട്ടത് പ്രകാരമാണ് ഗുളിക എത്തിച്ചത്’, പേര് വാട്‌സ് ആപ്പ് വഴി അയച്ചു; പരാതിക്കാരിക്കെതിരെ ജോബി ജോസഫ് ജാമ്യാപേക്ഷയില്‍


കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒന്നാംപ്രതിയായ ബലാല്‍സംഗ കേസില്‍ അതിജീവിത യ്‌ക്കെതിരെ രാഹുലിന്റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫ്. യുവതി ആവശ്യപ്പെട്ട പ്രകാരമാണ് ഗുളിക എത്തിച്ചതെന്ന് ജോബി ജോസഫ് കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.

യുവതിയാണ് ഗുളികയുടെ പേരും വാങ്ങേണ്ട ആളുടെ ലൊക്കേഷനും തന്റെ ഫോണിലേക്ക് അയച്ച് തന്നത്. മെഡിക്കല്‍ റെപ്പിന്റെ കൈയില്‍ നിന്നും വാങ്ങി യുവതിയെ ഏല്‍പ്പിച്ച ഗുളിക ഗര്‍ഭഛിദ്രത്തി നുള്ളതാണെന്ന് തനിക്ക് അറിയില്ലായിരുന്നു. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ജോബി യുവതിക്കെതിരെ സത്യവാങ്മൂലം നല്‍കിയത്.

രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ട പ്രകാരം ഗര്‍ഭഛിദ്ര ഗുളിക വാങ്ങി യുവതി കഴിക്കുന്നത് വീഡിയോ കോളിലൂടെ ജോബി ജോസഫ് രാഹുലിനെ കാണിച്ച് ഉറപ്പാക്കിയെന്നായിരുന്നു അതീജിവിത അന്വേഷ ണസംഘത്തിന് നല്‍കിയ മൊഴി. ഇത് പൂര്‍ണമായും തള്ളിക്കളയുന്നതാണ് ജോബിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരം. പൊലീസ് റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ഈമാസം പതിനേഴിന് ജോബിയുടെ അപേക്ഷ കോടതി പരിഗണിക്കും. നിലവില്‍ ജോബി ഒളിവിലാണ്.


Read Previous

പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ

Read Next

നടിയെ ആക്രമിച്ച കേസ്; ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും 50,000 രൂപ പിഴയും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »