Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കെ മുരളീധരന്‍ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല; തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡ്; വികെ ശ്രീകണ്ഠന്‍


കോഴിക്കോട്: കെ മുരളീധരന്‍ പാലക്കാട് നിയോജക മണ്ഡലത്തില്‍ നിന്ന് ഉപതെര ഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് തൃശൂര്‍ ഡിസിസി പ്രസിഡന്റും എംപിയുമായ വികെ ശ്രീകണ്ഠന്‍. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേ ണ്ടത് ഹൈക്കമാന്‍ഡ് ആണെന്നും കരുത്തനും ഊര്‍ജസ്വലനുമായ സ്ഥാനാര്‍ഥിയാണ് കെ മുരളീധരനെന്നും ശ്രീകണ്ഠന്‍ പറഞ്ഞു. മുരളീധരന്റെ കോഴിക്കോട്ടെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ശ്രീകണ്ഠന്റെ പ്രതികരണം.

തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിക്ക് പിന്നാലെ പൊതു പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി കെ മുരളീധരന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ഉള്‍പ്പടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കെ മുരളീധരനെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ വയനാട്ടില്‍ ഒഴിവുവരുന്ന സീറ്റിലേക്ക് കെ മുരളീധരന്‍ സ്ഥാനാര്‍ഥി യാകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും അക്കാര്യവും മുരളീധരന്‍ തള്ളിയിരുന്നു.

ഇനി മത്സരിക്കാന്‍ ഇല്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമാകുമെന്നും കഴിഞ്ഞ ദിവസം മുരളീധരന്‍ പറഞ്ഞിരുന്നു. അതേസമയം, അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുരളീധരന്‍ വീണ്ടും പഴയ തട്ടകമായ വട്ടിയൂര്‍ക്കാവിലേക്ക് തിരികെ മടങ്ങിയെത്താനും സാധ്യതയുണ്ട്. ഇതിനിടയില്‍ ഉപതെരഞ്ഞെടുപ്പുകളില്‍ പോയി തലവയ്‌ക്കേണ്ടതില്ലെന്നാണ് മുരളിയുടെ ചിന്ത. പക്ഷെ വയനാട്ടില്‍ പ്രിയങ്കഗാന്ധി മല്‍സരത്തിന് തയാറാകാതിരിക്കുകയും കെ മുരളീധരനായി സമ്മര്‍ദം ഉയരുകയും ചെയ്താല്‍ ഹൈക്കാന്‍ഡിന്റ നിര്‍ദേശം മുരളിക്ക് അനുസരിക്കേണ്ടിവരും.


Read Previous

മോദി ക്യാബിനറ്റില്‍ 66% മന്ത്രിമാരും 51നും 70നും ഇടയിലുള്ളവര്‍; 31-40നും ഇടയില്‍ 15 പേര്‍; 99% പേരും കോടീശ്വരന്‍മാര്‍

Read Next

ബ ബ ബ്ബ പറയരുത്; വിജയത്തില്‍ വല്ലാതെ അഹങ്കരിക്കണ്ട; രാജി ചോദിക്കാന്‍ വരേണ്ട

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »