Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ചോദ്യത്തിന് മറുപടി കൊടുത്തതാണ്; പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ലെന്ന് ചാണ്ടി ഉമ്മൻ


കോട്ടയം: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചുമതലകളൊന്നും നല്‍കാതിരുന്നപ്പോള്‍ വിഷമം ഉണ്ടായി എന്ന് പറഞ്ഞത് യാഥാര്‍ത്ഥ്യമാണെന്നും അത് ആര്‍ക്കെതിരെയും പറഞ്ഞതല്ലെന്നും ചാണ്ടി ഉമ്മന്‍ എംഎല്‍എ. പ്രതിപക്ഷ നേതാവിനെ ആക്ഷേപിച്ചിട്ടില്ല. മനസില്‍ പോലും ചിന്തിക്കാത്ത കാര്യത്തെ മാധ്യമങ്ങള്‍ വളച്ചൊടിച്ചു. പ്രചാരണത്തില്‍ എന്ത് കൊണ്ട് സജീവമായില്ലെന്ന ചോദ്യത്തിന് മറുപടി കൊടുത്തതാണെന്നും പാര്‍ട്ടിക്കെതിരെയോ ഒരാള്‍ക്കുമെതിരെയോ ഒന്നും പറഞ്ഞിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ കൂട്ടിച്ചേര്‍ത്തു.

ഒരിക്കലും പ്രതിപക്ഷ നേതാവിനെതിരെ പറയില്ല. ചില സാഹചര്യങ്ങളുടെ കാര്യമാണ് പറഞ്ഞത്. പാലക്കാട് ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന ചോദ്യം വന്നപ്പോള്‍ പറഞ്ഞതാണെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. പറയുന്നതിലെ മറുവശമെടുത്ത് വാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും അദേഹം ആരോപിച്ചു.

കെപിസിസി പ്രസിഡന്റ് വിളിച്ച് കാര്യങ്ങള്‍ ചോദിച്ചു. അദേഹത്തെ എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ട്. ഔട്ട് റീച്ച് സെല്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ പോലും വിമര്‍ശിച്ചിട്ടില്ല. ചിലര്‍ ചില കഥകള്‍ മെനയുകയാണ്, അവര്‍ കഥകള്‍ ഉണ്ടാക്കട്ടെ. ഇനി പറയാനുള്ളതെല്ലാം പാര്‍ട്ടി വേദിയില്‍ പറയുമെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി.


Read Previous

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ആശയ വിനിമയം നടത്തിയെന്ന വെളിപ്പെടുത്തലുമായി ഡോണൾഡ് ട്രംപ്

Read Next

പത്തൊൻപതാം വയസ്സിൽ വിമാനം പറത്തി മറിയം ജുമാന; പാണക്കാട്ട് സ്വീകരണം, വിമാനത്തിന്റെ മാതൃക കൈമാറി സാദിഖലി ശിഹാബ് തങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »