Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നിമിഷ പ്രിയയുടെ മോചനം; ശുഭ വാര്‍ത്ത പ്രതീക്ഷിക്കുന്നു: ദൗത്യ സംഘം യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍


കോട്ടയം: വധ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിനായി ഒരു സംഘം ഇന്ന് യെമനില്‍ എത്തിയതായി ചാണ്ടി ഉമ്മന്‍ എംഎല്‍എ. ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കുന്നുവെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.

നിമിഷ പ്രിയയുടെ മോചനത്തിനായി ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നതായി ചാണ്ടി ഉമ്മന്‍ നേരത്തേ പറഞ്ഞിരുന്നു. യുഎഇയിലും ഖത്തറിലും ചര്‍ച്ചകള്‍ നടന്നതായും അടുത്ത ദിവസങ്ങളില്‍ തന്നെ പോസിറ്റീവായ വിവരം കേള്‍ക്കാനാകുമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു.

യെമനില്‍ ബന്ധമുള്ള പ്രവാസി വ്യവസായികള്‍ വഴി ഖത്തറും യുഎഇയും കേന്ദ്രീകരിച്ചാണ് ചര്‍ച്ചകള്‍ നടന്നത്. ആരു ചര്‍ച്ച നടത്തിയാലും നല്ലതാണ്. എന്നാല്‍ ഇതു സംബന്ധിച്ചുള്ള സമൂഹ മാധ്യമ പ്രതികരണങ്ങള്‍ പരമാവധി ഒഴിവാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ജൂലൈ 16 ന് നടത്താനിരുന്ന നിമിഷ പ്രിയയുടെ വധശിക്ഷ ഇന്ത്യന്‍ നയതന്ത്ര ഇടപെടലുകളെ തുടര്‍ന്ന് നീട്ടി വയ്ക്കുകയായിരുന്നു. യെമന്‍ സ്വദേശിയും ബിസിനസ് പങ്കാളിയുമായിരുന്ന തലാല്‍ അബ്ദുള്‍ മുഹമ്മദിനെ കൊലപ്പെടുത്തിയെന്ന കേസിലാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശിയായ നിമിഷ പ്രിയയെ വധ ശിക്ഷയ്ക്ക് വിധിച്ചത്.


Read Previous

ഡിഎന്‍എ അടിച്ചു മാറ്റുമെന്ന ഭയം: പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കിം സ്പര്‍ശിച്ച വസ്തുക്കളെല്ലാം തുടച്ച് വൃത്തിയാക്കി സുരക്ഷാ ഉദ്യോഗസ്ഥര്‍

Read Next

ഓണം ഐക്യത്തിൻ്റെയും പ്രതീക്ഷയുടെയും പ്രതീകം, സമൂഹത്തിൽ സൗഹാർദ്ദം വളർത്താൻ സഹായിക്കട്ടെ; ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »