ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കൊച്ചി: സിപിഎം തീരുമാനമെടുക്കുന്നത് നിതിന്‍ ഗഡ്കരിയുടെ വീട്ടില്‍ വച്ചാണോ?, നരേന്ദ്ര മോദിയെ കാണുമ്പോഴാണോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പിണറായി വിജയന് സിപിഐക്കാള്‍ പ്രധാനം ബിജെപിയാണെന്നതാണ് ബിനോയ് വിശ്വത്തിന്റെ വാക്കുകളിലൂടെ വ്യക്തമായതെന്ന് വിഡി സതീശന് കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിപക്ഷം പറയുന്നതിനേക്കാള്‍ എത്ര രൂക്ഷമായാണ് സിപിഐ സംസ്ഥാന സെക്രട്ടറി സര്‍ക്കാരിനെ തിരെ പ്രതികരിച്ചത്. പിഎം ശ്രീ സര്‍ക്കാര്‍ തീരുമാനത്തെ ആദ്യം സപ്പോര്‍ട്ട് ചെയ്തത് എബിവിപി, പിന്നീട് ആര്‍എസ്എസ്. ബിജെപി എന്നാണെന്നാണ് ബിനോയ് വിശ്വം പറഞ്ഞത്. ബിജെപിയെ സന്തോഷിപ്പി ക്കാന്‍ വേണ്ടിയിട്ടാണ് പിണറായി സര്‍ക്കാര്‍ ഈ തീരുമാനം എടുത്തതെന്ന് ആ മുന്നണിയിലെ തന്നെ പ്രമുഖ നേതാവാണ് പറഞ്ഞതെന്നും സതീശന് പറഞ്ഞു.
സിപിഐ മന്ത്രിമാര്‍ പിഎം ശ്രീ എംഒയുവില്‍ ഒപ്പുവക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞത് ബിനോയ് വിശ്വമാണ്. എല്‍ഡിഎഫില്‍ സിപിഐയ്ക്കോ, അവരുടെ മന്ത്രിമാര്‍ക്കോ യാതൊരു വിലയുമില്ല. പിണറായി വിജയന് സിപിഐക്കാള്‍ പ്രധാനമാണ് ബിജെപിയെന്നതാണ് ബിനോയിയുടെ വാക്കുകളി ലൂടെ പുറത്തുവന്നത്. ബിജെപിയുമായുള്ള അവിഹിത ബന്ധമാണ് സംതിങ് ഈസ് റോങ് എന്ന് ബിനോയ് പപറഞ്ഞത്. വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞത് ദേശീയ വിദ്യാഭ്യാസനയം അംഗീകരിച്ചു എന്നാണ്. അതേ നിലപാട് തന്നെയാണോ സിപിഎമ്മിന് എന്നും ബിജെപിയുടെ വിദ്യാഭ്യാസനയമാണോ കേരളത്തി ലെ ഇടതുസര്‍ക്കാരിനുള്ളതെന്നും സതീശന് ചോദിച്ചു.
കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പിഎംശ്രീയില്‍ ഒപ്പിടുമ്പോള്‍ ഇത്തരത്തിലുളള നിബന്ധനകള്‍ ഉണ്ടായി രുന്നില്ല. അതിനെ എന്നും എതിര്‍ക്കുന്ന നയമാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. സിപിഎമ്മും ഘടകക്ഷി കളും ഇരുട്ടിലാണെന്നും വിഡി സതീശന് പറഞ്ഞു.
