കൊച്ചി: കുപ്രസിദ്ധ മാവോയിസ്റ്റ് നേതാവ് സന്തോഷ് തമിഴ്നാട്ടിലെ പോസൂരിൽ വച്ച് അറസ്റ്റിലായി. തമിഴ്നാട് ക്യു ബ്രാഞ്ച്, നൂതന സാങ്കേതിക വിദ്യ സഹായങ്ങളോടെ കേരള തീവ്രവാദ വിരുദ്ധ സേനയാണ് ഇയാളെ പിടികൂടിയതെന്നു പൊലീസ് വ്യക്തമാക്കി.

രവി, സന്തോഷ് കോയമ്പത്തൂർ, രാജ എന്നീ പേരുകളിലാണ് ഇയാൾ അറിയപ്പെട്ടിരു ന്നത്. 2013 മുതൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരള, തമിഴ്നാട്, കർണാടക സംസ്ഥാ നങ്ങളുടെ അതിർത്തി മേഖലയിലെ മാവോവാദി പ്രവർത്തനങ്ങളിൽ സന്തോഷ് പ്രധാ ന കണ്ണിയായിരുന്നു. 2013 മുതൽ ഈ പ്രദേശങ്ങളിൽ നടന്ന സായുധ വിപ്ലവ പ്രവർത്തന ങ്ങളിലും ഇയാൾ സജീവമായിരുന്നു.
നാടുകാണി, കബനി സ്ക്വാഡുകളിൽ പ്രവർത്തിച്ച നേതാവണ് സന്തോഷ്. കേരളത്തി ലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഏതാണ്ട് 45 ഓളം യുഎപിഎ കേസുകളിലും പ്രതിയാണ് ഇയാൾ. 2004 ജൂലൈയിൽ സന്തോഷ്, സിപി മൊയ്തീൻ, പികെ സോമൻ, മനോജ് പിഎം എന്നിവ ർക്കൊപ്പം ഇയാൾ രക്ഷപ്പെട്ടു. നിരന്തര ശ്രമത്തിനൊടുവിൽ സന്തോഷ് ഒഴികെയു ള്ളവരെ തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തിരുന്നു. സന്തോഷ് കേരളത്തിൽ നിന്നു രക്ഷപ്പെട്ടു.
2013 മുതൽ കഴിഞ്ഞ 12 വർഷമായി കേരള പൊലീസ്, കേരള എടിഎസ്, കേരള എസ്ഒ ജി, തമിഴ്നാട്, കർണാടക തുടങ്ങിയ മറ്റ് സംസ്ഥാന ഏജൻസികൾ ചേർന്നു നടത്തിയ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയി സ്റ്റുകളേയും അറസ്റ്റ് ചെയ്യാനോ, കീഴടക്കാനോ സാധിച്ചിട്ടുണ്ടെന്നു എടിഎസ് എസ്പി സുനിൽ എംഎൽ ഐപിഎസ് വ്യക്തമാക്കി. ഇന്റലിജൻസ് ശേഖരണം, തന്ത്രപരമായ ഓപ്പറേഷനുകൾ, അന്തർ സംസ്ഥാന സഹകരണം എന്നിവയിലൂടെയാണ് ഇവരെ പിടികൂടിയതെന്നും പൊലീസ് അറിയിച്ചു.