തൃശൂര്‍: മാളയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടു ത്തി. വടമ സ്വദേശി വലിയകത്ത് ഷൈലജ (52) ആണ് കൊല്ലപ്പെട്ടത്. മകന്‍ ഹാദിലിനെ (27) പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നു രാവിലെ ഒന്‍പതോടെയാണ് സംഭവം. വഴക്കിനെ തുടര്‍ന്ന് ഹാദില്‍ ഷൈലജയെ കഴുത്തില്‍ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. വെട്ടേറ്റതിനു പിന്നാലെ ഗുരുതരാവ സ്ഥയിലായ ശൈലജയെ അയല്‍വാസികള്‍ ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
10.20ഓടേ മരണം സ്ഥിരീകരിച്ചു. ഹാദിലിന് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉണ്ടായിരുന്ന തായി ബന്ധുക്കള്‍ പറയുന്നു.