സമ്മേളനത്തിൽ ചിന്തയുടെ സാരിയാണ് താരം; ബേബി സഖാവ് പ്രിയതമയ്ക്ക് കൊടുത്ത വിവാഹ സാരി മനസ്സിലുടക്കി’


സിപിഎം സംസ്ഥാന സമ്മേളന നഗരിയില്‍ ചുവപ്പ് സേനയ്‌ക്കൊപ്പം നടന്നു വരുന്ന സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോമിന്റെ സാരിയാണ് സോഷ്യല്‍ മീഡിയയിലെ സജീവ ചര്‍ച്ചാ വിഷയം. ചുവപ്പ് സാരിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക തുന്നിച്ചേര്‍ത്ത സാരി ഡിവൈഎഫ്‌ഐ കുട്ടികളുടെ മനം കവര്‍ന്നതായി ചിന്ത പറയുന്നു.

കോട്ടണ്‍ സാരിയില്‍ അരിവാള്‍ ചുറ്റിക ത്രെഡ് വര്‍ക്ക് ചെയ്ത സാരി ആന്ധ്രാപ്രദേശില്‍ നിന്നാണ് വാങ്ങിയത്. ആന്ധ്രയില്‍ ഒരു സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ വാങ്ങിയ സാരി സംസ്ഥാന സമ്മേളനത്തിന് വേണ്ടി മാറ്റിവെച്ചിരുന്നതാണ്.

ഇങ്ങനെയൊരു സാരി വാങ്ങിയതിന് പിന്നിലൊരു സംഭവമുണ്ടെന്നും ചിന്ത പറയുന്നു, ”ബേബി സഖാവിന്റേയും ബെറ്റിച്ചേച്ചിയുടേയും വിവാഹത്തിന് ആന്ധ്രയില്‍ നിന്ന് വാങ്ങിയ സാരിയാണ് ബെറ്റി ചേച്ചി ഉടുത്തിരുന്നത്. വിവാഹങ്ങള്‍ക്ക് ഉടുക്കുന്ന പട്ട് സാരിക്ക് പകരം കോട്ടണ്‍ സാരിയാണ് അന്ന് ബെറ്റി ചേച്ചി ഉടുത്തത്. അതിന്റെ ബോര്‍ഡറില്‍ അരിവാള്‍ ചുറ്റിക പ്രിന്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിന്റെ ഫോട്ടോ ഞാന്‍ കണ്ടിട്ടുണ്ട്. അന്ന് ആ സാരിക്ക് വളരെ കുറഞ്ഞ വിലയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ മനസില്‍ തോന്നി അതുപോലൊരു സാരി വാങ്ങണമെന്ന്. അങ്ങനെയാണ് ആന്ധ്രയില്‍ ഒരു സമ്മേളനത്തിന് പോയപ്പോള്‍ സ്റ്റാളില്‍ നിന്ന് ഈ സാരി നെയ്ത് വാങ്ങിയത്.

ചുവപ്പ് കോട്ടണ്‍ സാരിയില്‍ വെളുത്ത അരിവാള്‍ ചുറ്റിക ത്രെഡ് വര്‍ക്ക് ചെയ്ത് തരണമെന്ന് പറഞ്ഞ് ചെയ്യിച്ചതാണ്. രണ്ട് തവണ ഞാന്‍ ഇത് ഉടുത്തിരുന്നു. പിന്നീട് ചുരിദാര്‍ തയ്ക്കണമോ എന്ന ആശയ ക്കുഴപ്പത്തില്‍ നില്‍ക്കുമ്പോഴാണ് കൊല്ലം സമ്മേളനം വരുന്നത്. അപ്പോള്‍ മമ്മിയാണ് ഈ സാരിയെ ക്കുറിച്ച് ഓര്‍മിപ്പിച്ചത്. അതെന്തായാലും നന്നായി. എല്ലാവരും ശ്രദ്ധിച്ചു. നമ്മുടെ ഡിവൈഎഫ്‌ഐ പിള്ളേരൊക്കെ ഇത് പോലെ വേണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. ആയിരത്തിന് താഴെ മാത്രമാണ് ഈ സാരിയ്ക്ക് വില തരുന്നുള്ളൂ. ത്രെഡ് വര്‍ക്ക് ചെയ്ത് തരുന്നതായിട്ടു കൂടി വില വളരെ കുറവാണ്. ശ്രീമതി ടീച്ചറും സുജാത ചേച്ചിയും സാരി നന്നായെന്ന് അഭിപ്രായം പറഞ്ഞു. വ്യത്യസ്ത ഡിസൈനുകളില്‍ അവര്‍ ഇത് ചെയ്ത് തരും. ഇത് ഞാന്‍ പറഞ്ഞു തന്നപോലെയാണ് അവര്‍ നെയ്ത് തന്നത്”, ചിന്ത ജെറോം പറയുന്നു.


Read Previous

ആശവർക്കർമാരുടെ വിഷയം പാർലമെന്റിൽ ഉന്നയിച്ച് കോൺഗ്രസ്; കേന്ദ്രവും സംസ്ഥാനവും പരസ്പരം പഴി ചാരുന്നുവെന്ന് കെ സി വേണുഗോപാൽ

Read Next

ജഡ്ജി അഭിഭാഷക വിവാദത്തിൽ ട്വിസ്റ്റ്; മധ്യസ്ഥ ചർച്ചയിൽ പങ്കെടുത്ത ജോർജ് പൂന്തോട്ടത്തെ സസ്‌പെൻഡ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »