ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ആലപ്പുഴ: ചേർത്തല പള്ളിപ്പുറത്ത് സ്വന്തം ഭാര്യയെ നടുറോഡിൽ ക്രൂരമായി ജീവനെടുത്ത കേസിലെ പ്രതിക്ക് കോടതി കടുത്ത ശിക്ഷ വിധിച്ചു. ജലഗതാഗത വകുപ്പ് ജീവനക്കാരനായിരുന്ന രാജേഷ് കുമാറിനെയാണ് (45) ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ് കോടതി 3 ഇരട്ട ജീവപര്യന്തം തടവിനും, 2 ലക്ഷം രൂപ പിഴയ്ക്കും ശിക്ഷിച്ചത്.

പ്രണയിച്ച് വിവാഹിതരായവർക്കിടയിലെ കുടുംബകലഹമാണ് അതിദാരുണമായ ഒരു മരണത്തിലേക്ക് കലാശിച്ചപ്പോൾ.
2024 മേയ് 18ന് വൈകുന്നേരം 6 മണിയോടെയാണ് കേരളത്തെ ഒന്നടങ്കം നടുക്കിയ സംഭവം നടന്നത്. തിരുനല്ലൂർ സർവീസ് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്റായിരുന്ന ഭാര്യയായ അമ്പിളി, ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. പള്ളിപ്പുറം വില്ലേജ് ഓഫീസിന് സമീപം പള്ളിച്ചന്ത കവലയ്ക്ക് തെക്ക് ഭാഗത്തുവച്ച് ബൈക്കിലെത്തിയ രാജേഷ് അമ്പിളിയെ തടഞ്ഞുനിർത്തി. തർക്കത്തിനിടയിൽ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് രാജേഷ് അമ്പിളിയുടെ നെഞ്ചിലേക്ക് കുത്തി.
തുടർന്ന് ഒന്നിന് പുറകെ ഒന്നായി 17 തവണയാണ് അയാൾ സ്വന്തം ഭാര്യയെ കുത്തിയത്. നെഞ്ചിലും, കഴുത്തിലും, മുതുകിലും മുഖത്തുമായി മാരകമായ മുറിവുകളേറ്റ അമ്പിളി ചോരയിൽ കുളിച്ച് റോഡിൽ വീണു. കൃത്യം നടത്തിയതിന് ശേഷം അമ്പിളിയുടെ പക്കലുണ്ടായിരുന്ന ബാങ്ക് കളക്ഷൻ തുകയടങ്ങിയ ബാഗുമായി രാജേഷ് കടന്നുകളയുക ആയിരുന്നു. അമ്പിളിയെ ഉടനെ തന്നെ നാട്ടുകാർ ചേർന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല..
കൃത്യം നിർവ്വഹിച്ച ശേഷം യാതൊരു കുറ്റബോധവുമില്ലാതെ രാജേഷ് പോയത് കഞ്ഞിക്കുഴിയിലെ ഒരു ബാറിലേക്കായിരുന്നു. അവിടെ നിന്നാണ് പോലീസ് സംഘം ഇയാളെ സാഹസികമായി പിടികൂടിയത്. അറസ്റ്റ് ചെയ്യപ്പെടുമ്പോഴും, വിചാരണാ വേളയിലും പ്രതി തികച്ചും നിർവികാരനായാണ് പെരുമാറിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു..
വർഷങ്ങൾക്ക് മുമ്പ് പ്രണയിച്ച് വിവാഹിതരായവരായിരുന്നു അമ്പിളിയും, രാജേഷും. എന്നാൽ പിന്നീട് ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കുകയും നിരന്തരം കലഹങ്ങൾ ഉണ്ടാവുകയും ചെയ്തു. രാജേഷിന്റെ ഉപദ്രവത്തെ തുടര്‍ന്ന് അമ്പിളി പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് സ്റ്റേഷനിൽ പോകേണ്ടി വന്നതും നിയമനടപടികളും രാജേഷിനെ പ്രകോപിപ്പിച്ചു. ഈ പകയാണ് സ്വന്തം ഭാര്യയുടെ ജീവനെടുക്കുന്ന തരത്തിലുള്ള ക്രൂരകൃത്യത്തിലേക്ക് ഇയാളെ നയിച്ചത്..
