സത്യം തെളിയും’, നഷ്ടപരിഹാരം തേടി കോടതിയെ സമീപിച്ചു; നീതി ലഭിക്കുമെന്ന് പ്രതീക്ഷ: ഷീല സണ്ണി


തൃശൂര്‍: വ്യാജ ലഹരി കേസില്‍ സത്യം തെളിയുമെന്ന് പ്രതീക്ഷിക്കുന്നതായി ഷീലാ സണ്ണി മാധ്യമങ്ങ ളോട്. കേസില്‍ എക്‌സൈസിന് പങ്കുണ്ടെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചി ട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മൊഴി നല്‍കിയ ശേഷം ഷീല സണ്ണി പറഞ്ഞു.

പുതിയ അന്വേഷണ സംഘത്തില്‍ പ്രതീക്ഷയുണ്ടെന്നും നീതി കിട്ടുമെന്നാണ് വിചാരിക്കുന്നതെന്നും ഷീല പറഞ്ഞു. ”ആദ്യം മുതലുള്ള കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് മുമ്പില്‍ പറഞ്ഞിട്ടുണ്ട്. നഷ്ടപരിഹാരത്തിന് വേണ്ടിയുള്ളത് കോടതിയില്‍ കൊടുത്തിട്ടുണ്ട്. കുറ്റവാളി ആരാണെന്നുള്ളത് അന്വേഷണ സംഘം കണ്ടുപിടിക്കട്ടെ.

പാര്‍ലറുമായി ജീവിച്ചു പോയ വ്യക്തിയാണ്. പക്ഷേ, ആ പാര്‍ലര്‍ മുന്നോട്ടു കൊണ്ടുപോകാന്‍ കഴി ഞ്ഞില്ല. രണ്ടാമത് തുടങ്ങിയതും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയാത്ത അവസ്ഥയായി. വാടക കൊടുക്കാന്‍ തന്നെ കഷ്ടപ്പെട്ടു. ഒരു വര്‍ഷത്തോളം എങ്ങനെയൊക്കെയോ പിടിച്ചു നിന്നു. തെളിഞ്ഞിട്ടും ഇപ്പഴും എന്നെ സംശയിക്കുന്ന ആളുകളുണ്ട്. ഇപ്പോഴും ഒരു സമാധാന വാക്കുപോലും പറയാത്ത ആളുകളുണ്ട്”, ഷീല സണ്ണി പറഞ്ഞു.

ഇരുചക്ര വാഹനത്തില്‍ നിന്നു ലഹരി സ്റ്റാംപ് കണ്ടെത്തി എന്ന കേസില്‍ 72 ദിവസം ജയില്‍ കഴിഞ്ഞ ശേഷമാണു കേസ് വ്യാജമെന്നു കണ്ടെത്തുകയും ഷീല സണ്ണി പുറത്തിറങ്ങുകയും ചെയ്തത്. സംഭവത്തി ലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ഷീല കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണു കേസ് അന്വേഷണം എക്‌സൈസില്‍ നിന്നു പൊലീസിനു കൈമാറിയത്. ഡിവൈഎസ്പി വി കെ രാജുവിനാണ് അന്വേഷണ ചുമതല.


Read Previous

പാലക്കാട് 38 ഡിഗ്രി സെൽഷ്യസ് വരെ, സംസ്ഥാനത്ത് ഏഴു ജില്ലകളിൽ യെല്ലോ അലർട്ട്; അൾട്രാവയലറ്റ് വികിരണത്തിൽ ജാഗ്രത

Read Next

ആരാധകർക്ക് സന്തോഷ വാർത്ത; “എമ്പുരാൻ” ആഗോള റിലീസ് തീയതി പ്രഖ്യാപിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »