തൃശ്ശൂര്‍: കായിക താരം മയൂഖ ജോണി ആരോപണങ്ങൾ ഉന്നയിച്ച ബലാത്സംഗ കേസിൽ പീഡനത്തി നിരയായ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി. തൃശൂർ റൂറൽ എസ്പി ജി പൂങ്കുഴ ലി അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചെന്നാണ് പരാതി.
തുടക്കത്തിൽ നല്ല പിന്തുണ നല്‍കിയ എസ്പി പിന്നീട് ഇരയായ തന്നെ അപമാനിക്കുന്ന രീതിയിൽ സംസാരിച്ചു. പൂങ്കുഴലിയുടെ കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെ ന്നും പരാതിയിൽ പറയുന്നു. ആളൂർ സി ഐക്കെതിരെയും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇരു വർക്കുമെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. അതേസമയം, ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.