ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കോഴിക്കോട്: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതോടെ, ഉംറ വിസ എടുത്ത പതിനായിരത്തോളം തീർഥാടകരുടെ യാത്ര ആശങ്കയിൽ. യാത്ര സാധ്യമാകുമോ എന്നതിൽ മാത്രമല്ല, യാത്ര റദ്ദായാൽ വിസയ്ക്കും താമസത്തിനുമായി നൽകിയ തുക തിരിച്ചു ലഭിക്കുമോ എന്ന കാര്യത്തിലും ഉറപ്പില്ല.

സൗദിയിൽ ഹജ് നടപടികൾ തുടങ്ങാനിരിക്കുന്നതിനാൽ, ഈ മാസം 17 വരെയാണ് ഉംറ വിസ സ്റ്റാമ്പിംഗ് അനുവദിച്ചിട്ടുള്ളത്. ഏപ്രിൽ 2 ആണ് ഉംറ തീർഥാടകർക്ക് സൗദിയിൽ എത്താനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരിക്കുന്നത്. ഏപ്രിൽ 17 വരെ മാത്രമേ തീർഥാടക സംഘങ്ങൾക്ക് സൗദിയിൽ തങ്ങാനാകൂ. റംസാനും പെരുന്നാളും സ്കൂൾ അവധിയും ഒന്നിച്ചു വന്നതിനാൽ പതിനായിരത്തോളം പേരാണ് കേരളത്തിലെ വിവിധ വിമാനത്താവളങ്ങൾ വഴി ഉംറ തീർഥാടനത്തിന് കാത്തിരിക്കുന്നത്.
വിമാന സർവീസ് റദ്ദാക്കുമ്പോൾ ടിക്കറ്റ് തുക തിരിച്ചു ലഭിക്കും. എന്നാൽ, ഉംറ തീർഥാടനത്തിനായി ഏജൻസികൾ മുഖേനയും അല്ലാതെയും സൗദിയിൽ ചെലവിട്ട തുക നഷ്ടപ്പെടുമെന്ന സാഹചര്യമാണുള്ളത്. ഗ്രൂപ്പ് ബുക്കിംഗ് നടത്തുമ്പോൾ ഒരാൾക്ക് ശരാശരി 13,000 രൂപയാണ് വിസയ്ക്കായി വരുന്നത്. താമസസൗകര്യങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനായി നൽകിയ തുക ഇതിന് പുറമെയാണ്.
ഈ തുക തിരിച്ചു ലഭിക്കുക പ്രയാസകരമാണ്. നിലവിൽ പലരുടെയും യാത്ര മുടങ്ങിയിട്ടുണ്ട്. നേരത്തെ ഉംറ തീർഥാടനത്തിനായി സൗദിയിൽ എത്തിയ പലർക്കും വിമാന സർവീസുകൾ റദ്ദാക്കിയതോടെ മടക്കയാത്രയും ദുഷ്കരമായി. പലരും നേരത്തെ ടിക്കറ്റ് എടുത്ത വിമാനങ്ങളിലല്ല മടങ്ങുന്നത്, ഇത് അധിക സാമ്പത്തിക ബാധ്യതയ്ക്കും കാരണമാകുന്നു.
നിലവിൽ കേരളത്തിൽനിന്ന് സൗദിയിലേക്ക് നേരിട്ടും മറ്റ് ഗൾഫ് രാജ്യങ്ങൾ വഴിയും നൂറ് മുതൽ നൂറ്റമ്പത് വരെ തീർഥാടകരാണ് ഓരോ വിമാനത്തിലും യാത്ര ചെയ്യുന്നത്. ഇതിനോടകം തന്നെ നൂറുകണക്കിന് ഉംറ വിസകൾ സ്റ്റാമ്പിംഗ് നടത്തി എല്ലാ നടപടികളും പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ വിമാന സർവീസുകൾ പൂർണമായി പുനഃസ്ഥാപി ക്കാതെ ഈ അനിശ്ചിതത്വത്തിന് അറുതിയാകില്ല. അതേസമയം, ജിദ്ദയിൽ കുടുങ്ങിയ ഉംറ തീർഥാട കരെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.
തീർഥാടകർ മാത്രമല്ല, ഉംറ സംഘങ്ങളും വലിയ പ്രതിസന്ധിയിലാണ്. നിലവിലെ സാഹചര്യം വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നതാണെന്നും ടിക്കറ്റ് റീഫണ്ട് നടപടികൾ വേഗത്തിലാക്കണമെന്നും ഇന്ത്യൻ ഹജ് ഉംറ ഗ്രൂപ്പ് അസോസിയേഷൻ ജനറൽ സെക്രട്ടറി എം.എ. അസീസ് പറഞ്ഞു.
ഏതാനും സർവീസുകൾ നടക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം വിമാനങ്ങളും നിലവിൽ റദ്ദാക്കിയ പട്ടികയി ലാണ്. വ്യോമപാതയിലെ നിയന്ത്രണങ്ങൾ നീങ്ങി വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ മാത്രമേ തീർഥാടകർക്ക് ആശ്വാസമാകൂ.
