Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാട്ടുകാരുടെ മുന്നറിയിപ്പ് അവഗണിച്ചു; അരക്കൊപ്പം വെള്ളക്കെട്ടില്‍ സ്‌കൂള്‍ ബസ് കുടുങ്ങി, വീഡിയോ


കണ്ണൂര്‍: നാട്ടുകാര്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് മുന്നോട്ട് പോയ സ്‌കൂള്‍ ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി. പാനൂര്‍ കെകെവി പിആര്‍എം ഹയര്‍സെക്കന്ററി സ്‌കൂളിന്റെ ബസാണ് മുണ്ടത്തോട് – കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടില്‍ കുടുങ്ങിയത്.

വൈകീട്ട് സ്‌കൂള്‍ കുട്ടികളുമായി പോയ ബസാണ് വെള്ളക്കെട്ടില്‍ കുടുങ്ങിയത്. 10 ഓളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മുണ്ടത്തോട് – കടവത്തൂര്‍ റോഡിലെ വെള്ളക്കെട്ടിലാണ് ബസ് കുടുങ്ങിയത്. സ്‌കൂള്‍ ജീവനക്കാരും ബസിലുണ്ടായിരുന്നു.

നാട്ടുകാര്‍ ബസ് മുന്‍പോട്ട് പോകില്ലെന്ന് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതു കേള്‍ക്കാതെ വെള്ളക്കെട്ടില്‍ പകുതിയോളം ബസ് എത്തിയപ്പോള്‍ മുന്നോട്ടും പിന്നോട്ടും പോകാനാവാത്ത അവസ്ഥയിലായി. തുടര്‍ന്ന് കുട്ടികളെ ഇറക്കി മറ്റൊരു ബസ് എത്തിച്ച് കയറ്റി വിടുകയായിരുന്നു.

സംഭവത്തിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. സ്‌കൂള്‍ കുട്ടികളെയും ഇരുത്തി വെള്ളത്തിലൂടെ നാട്ടുകാര്‍ ബസ് തള്ളി നീക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്. അരക്കൊപ്പം വരെ വെളളമുണ്ടായിരുന്ന റോഡിലേക്കാണ് നാട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ഡ്രൈവര്‍ സ്‌കൂള്‍ ബസ് ഓടിച്ചത്.


Read Previous

പെരുമ്പാവൂർ നിയമ വിദ്യാർഥിനിയുടെ കൊലപാതകം; അമീറുല്‍ ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

Read Next

‘ടി20യില്‍ സൂര്യോദയം’- ഇന്ത്യയെ സൂര്യകുമാര്‍ യാദവ് നയിക്കും, സഞ്ജു ടീമില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »