ഹേമ കമ്മറ്റിക്ക് മൊഴി നൽകിയവർക്ക് ഭീഷണിയെന്ന് ഡബ്ല്യുസിസി; നോഡൽ ഓഫീസറെ നിയമിക്കാൻ നിർദേശം; സിനിമാ കോൺക്ലേവ് ജനുവരിയിൽ’


കൊച്ചി: ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ നോഡല്‍ ഓഫീസറെ നിയമിക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി നിര്‍ദേശം. പരാതിക്കാര്‍ നേരിടുന്ന ആക്ഷേപങ്ങളും അധിക്ഷേപ ങ്ങളും നോഡല്‍ ഓഫീസറെ അറിയിക്കാമെന്നും ഹൈക്കോടതി. ഹേമ കമ്മറ്റിക്ക് മുന്‍പില്‍ പരാതി നല്‍കിയവര്‍ക്ക് നേരെ ഭീഷണിയെന്നും ഒട്ടേറെ ഭീഷണി സന്ദേശ ങ്ങള്‍ ലഭിക്കുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഹര്‍ജികള്‍ പരിഗണിക്കുന്ന ബഞ്ചിന് മുന്നി ലാണ് ഡബ്ല്യുസിസി നിര്‍ണായകമായ വിവരങ്ങള്‍ അറിയിച്ചത്. ഹേമ കമ്മറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവര്‍ക്ക് ഭീഷണികള്‍ ലഭിക്കുന്നുവെന്നും അവരെ അധി ക്ഷേപിക്കുന്നതും പൊതുമധ്യത്തില്‍ അപമാനിക്കുന്നതുമായ പ്രസ്താവനകളും പലരും നടത്തുന്നതായും ഡബ്ല്യുസിസി കോടതിയെ അറിയിച്ചു. ഈയൊരു സാഹചര്യത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറെ നിയമിക്കണമെന്നാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദേശി ച്ചിട്ടുള്ളത്. പ്രത്യേക അന്വേഷണസംഘത്തിനാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയത്.

ആര്‍ക്കെങ്കിലും ഇത്തരത്തില്‍ അധിക്ഷേപങ്ങളോ, ആക്ഷേപങ്ങളോ ഉണ്ടെങ്കില്‍ അത് നോഡല്‍ ഓഫീസറെ അറിയിക്കണം. നോഡല്‍ ഓഫീസറെ നിയമിച്ച കാര്യങ്ങള്‍ പരസ്യമാക്കണമെന്നും ഹൈക്കോടതി എസ്‌ഐടിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ഹര്‍ജി പരിഗണിക്കുന്നതിനിടെ സിനിമാനയം രൂപീകരിക്കുന്നത് എപ്പോഴാണെന്ന ചോദ്യം കോടതിയുടെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ ജനുവരിയില്‍ സിനിമ കോണ്‍ക്ലേവ് നടത്തുമെന്ന സര്‍ക്കാര്‍ അറിയിച്ചു. ഈ കോണ്‍ക്ലേവില്‍ ഷാജി എന്‍ കരുണ്‍ സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അതിനുശേഷമായിരിക്കും സിനിമാ നയത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാകുകയെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.


Read Previous

ലാപ്‌ടോപ്പില്‍ കൂടുതല്‍ സമയം ചെലവഴിക്കേണ്ടതുണ്ട്’ എനിക്ക് ഭൂമിയിലെ സമയം വളരെ കുറവാണ്, ; സാഹിത്യ അക്കാദമി സ്ഥാനം ഒഴിഞ്ഞ് കെ സച്ചിദാനന്ദന്‍

Read Next

കോൺഗ്രസ് പ്രത്യയശാസ്ത്രത്തോട് ഐക്യപ്പെടുന്നവർ അനാഥമാവില്ല’; അസംതൃപ്തരെ ക്ഷണിച്ച് സന്ദീപ് വാര്യർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »