തലശേരി : പൊന്ന്യത്തങ്കം കാണാന്‍ കേരളത്തിന്റെ ഭരണ സാരഥിയായ ഗവര്‍ണറെത്തി. നമുക്ക് ഒരുമിച്ചു നിന്ന് കേരളത്തെ പുരോഗതിയിലേക്ക് നയിക്കാമെന്നും ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ പറഞ്ഞു. പൊന്ന്യത്തങ്കത്തിന്റെ അഞ്ചാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായി രുന്നു ഗവര്‍ണര്‍. നാം വ്യത്യസ്തമായി ചിന്തിച്ചാലും വ്യത്യസ്ത വേഷം ധരിച്ചാലും നമ്മുടെയെല്ലാം സംസ്‌കാ രത്തെ കോര്‍ക്കുന്ന ചരടുകള്‍ എല്ലാം ഒന്നാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.

‘നാമെല്ലാം ഒന്നാണെന്ന സന്ദേശമാണ് ഉത്സവങ്ങള്‍ നല്‍കുന്നത്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നമ്മളെല്ലാം ഒന്നാണ്. നാം വ്യത്യസ്തരാണെന്ന ചിന്ത മാറ്റിവെക്കുക. നമ്മളെല്ലാം ഒന്നാണ്. ഒരുമിച്ച് ചേരുന്നതാണ് പുരോഗതി. കേരളത്തിന്റെ വൈവിധ്യമാര്‍ന്ന സംസ്‌കാരമാണ് ഇവിടെ പ്രദര്‍ശിപ്പി ക്കപ്പെടുന്നത്. കലയുടെ കുംഭമേളയാണ് പൊന്ന്യത്തങ്കമെന്നും’ ഗവര്‍ണര്‍ പറഞ്ഞു.
പൊന്ന്യം ഏഴരക്കണ്ടത്തില്‍ നടക്കുന്ന പൊന്ന്യത്തങ്കം കേരള ഫോക് ലോര്‍ അക്കാദമി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത്, പാട്യം ഗോപാലന്‍ സ്മാരക വായനശാല പുല്ലോടി എന്നിവയുടെ നേതൃത്വത്തിലാണ് നടക്കു ന്നത്. ചടങ്ങില്‍ സ്പീക്കര്‍ അഡ്വ. എ.എന്‍.ഷംസീര്‍ അധ്യക്ഷനായി. കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രത്‌നകുമാരി, കതിരൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി പി സനല്‍, തലശ്ശേരി സബ് കലക്ടര്‍ കാര്‍ത്തിക് പാണിഗ്രഹി, സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ എന്‍ പി വിനോദന്‍ എന്നിവര്‍ സംസാരിച്ചു. വനിതകളുടെ മെഗാ കൈകൊട്ടിക്കളി, യോഗ നൃത്തം, യോദ്ധ കളരി, വിശ്വഭാരത് കളരി, പയ്യമ്പള്ളി കളരി, കടത്തനാട് കളരി എന്നിവരുടെ കളരിപ്പയറ്റ് എന്നിവ അരങ്ങേറി.