റിയാദ്: വേൾഡ് മലയാളി ഫെഡറേഷൻ(ഡബ്ല്യു.എം.എഫ്) മിഡിൽ ഈസ്റ്റ് കൗൺസിൽ ഹെൽത്ത് ഫോറത്തിൻ്റെ ‘ഹെൽത്ത് ഫോർ ഓൾ’ എന്ന പ്രമേയത്തില്‍ കിംസ് ഹെൽ ത്തുമായി സഹകരിച്ച് ആരോഗ്യ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി വാക്കത്തോൺ 2025 സംഘടിപ്പിച്ചു. സൗദി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിയാദ് മലാസിലെ കിംഗ് അബ്ദുള്ള പാർക്കിൽ നടന്ന വാക്കത്തോണിൽ റിയാദ് കൗൺസിലിന്റെയും അൽ ഖർജ് കൗൺസിലിന്റെയും സഹകരണത്തോടെ സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകൾ പങ്കെടുത്തു.

രാവിലെ ഒൻപത് മണിക്ക് അഡ്മിനിസ്ട്രേഷൻ ഓഫിസർ മുഹമ്മദ് ഫാസിയുദീൻ വാക്കത്തോൺ ജഴ്സി ഡബ്ല്യു .എം.എഫ് നാഷണൽ വൈസ് പ്രസിഡണ്ട് സുബി സജിന് നൽകി പ്രകാശനം ചെയ്തു. ഗ്ലോബൽ ജനറൽ സെക്രട്ടറി നൗഷാദ് ആലുവയും മുഹമ്മദ് ഫാസിയുദീനും ചേർന്ന് ഫ്ലാഗ്ഓഫ് ചെയ്ത വാക്കത്തോൺ നാഷണൽ പ്രസിഡണ്ട് ഷബീർ ആക്കോട് ഉത്ഘാടനം ചെയ്തു.
മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, റിയാദ് കൗൺസിൽ പ്രസിഡണ്ട് കബീർ പട്ടാമ്പി, സെക്രട്ടറി സലാം പെരുമ്പാവൂർ, റിയാദ് വനിതാ വിഭാഗം പ്രസിഡണ്ട് സബ്രീൻ ഷംനാസ്, സെക്രട്ടറി അഞ്ചു അനിയൻ, മിഡിൽ ഈസ്റ്റ് കൗൺസിൽ വിമൻസ് ഫോറം കോർഡിനേറ്റർ വല്ലി ജോസ്, സ്റ്റാൻഡ്‌ലി, നിഹാൽ എന്നിവർ ആശംസകൾ നേർന്നു.

ഡബ്ല്യു.എം.എഫ് നാഷണൽ ഇവന്റ് കോർഡിനേറ്റർ മിഥുൻ ആന്റണി ആമുഖവും, നാഷണൽ സെക്രട്ടറി ഹെൻറി തോമസ് സ്വാഗതവും പറഞ്ഞു. രണ്ടര കിലോമീറ്റർ ദൂരം താണ്ടിയ വാക്കത്തോണിനുശേഷം റിയാദ് കൗൺസിൽ എക്സിക്യൂട്ടീവ് അംഗവും ഫിസി ക്കൽ എഡ്യൂക്കേഷൻ സ്പെഷ്യലിസ്റ്റുമായ ഡോ. രാഹുൽ രവീന്ദ്രൻ നയിച്ച ആരോഗ്യ പരിപാലന വ്യായാമ പരിശീലനം ശ്രദ്ധേയമായി. ഡബ്ല്യു.എം.എഫ് നാഷണൽ കൗൺ സിൽ ട്രഷറർ അൻസർ അബ്ദുൽ സത്താർ നന്ദി പറഞ്ഞു.
മിഡിൽ ഈസ്റ്റിലെ വിവിധ കൗൺസിലുകളിലെ വാക്കത്തോൺ കഴിഞ്ഞ ജനുവരി മുതൽ നടന്ന് വരികയാണ്. ബഹ്റൈൻ, ഒമാൻ, യമൻ ഖത്തര്‍, യു.എ.ഇ എന്നിവിടങ്ങ ളിൽ ഇതിനോടകം വാക്കത്തോൺ സംഘടിച്ചു.