ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
സംശുദ്ധമായ സേവന പ്രവർത്തനങ്ങൾ കൊണ്ട് സാഹിത്യ രാഷ്ട്രീയ സാംസ്കാരിക മാധ്യമ രംഗത്ത് നിസ്തുലമായ സംഭാവനകൾ നല്കിയ സഖാവ് തെങ്ങമം ബാലകൃഷ ണന്റെ സ്മരണാർത്ഥം യുവരശ്മി ഗ്രന്ഥശാല തെങ്ങമം നല്കുന്ന ചെറു കഥാ പുരസ്കരാ ത്തിനു ജോസഫ് ജോസഫ് അതിരുങ്കലിൻ്റെ കഥകൾ ( ജോസഫ് അതിരുങ്കൽ ) തിരഞ്ഞെടുക്കപ്പെട്ടു.
പ്രവാസ ലോകത്തെ മനുഷ്യ ബന്ധങ്ങളുടെ കഥകൾ ഹൃദയസ്പർശിയായി എഴുതുന്ന ജോസഫ് അതിരുങ്കൽ രണ്ടു പതിറ്റാണ്ടായി സാഹിത്യ സാംസ്കാരികരംഗത്തെ സജീവ സാന്നിധ്യമാണ്. കഥയും നോവലും ഉൾപ്പടെ 7 ഓളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മിയ കുൾപ്പയാണ് പുതിയ നോവൽ. നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 10001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.
നോവൽ – ‘മാർഗരീറ്റ’ എം.പി. ലിപിൻ രാജ്, 2012 -ൽ സിവിൽ സർവ്വീസ് പരീക്ഷ മലയാള ത്തിൽ എഴുതി ഉന്നത റാങ്ക് നേടിയ ലിപിൻ രാജിൻ്റെ പ്രഥമ നോവലാണ് മാർഗരീറ്റ. കവിത – ‘ പയ്യെ’. (ഇടക്കുളങ്ങര ഗോപൻ), നോവലും കവിതയും ലേഖനവും ഉൾപ്പടെ 20 ഓളം പുസ്തകങ്ങളുടെ കർത്താവാണ് ഇടക്കുളങ്ങര ഗോപൻ.
കവിയും നോവലിസ്റ്റുമായ തെങ്ങമം ഗോപകുമാർ ചെയർമാനും പി. ശിവൻകുട്ടി, സി. ഗോപിനാഥൻ, ഷീബാലാലി എന്നിവർ അംഗങ്ങളുമായ സമിതിയാണ് പുരസ്കാര ജേതാക്കളെ നിശ്ചയിച്ചത്. ഡിസംബറിൽ നടക്കുന്ന സാംസ്കാരിക സംഗമത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യപ്പെടും.