Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല; പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!’


തൃശൂര്‍: നടനും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ഓര്‍ത്ത ഡോക്സ് സഭ തൃശൂര്‍ മെത്രാപ്പോലീത്ത യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്.ക്രൈസ്തവര്‍ക്കെതിരെ രാജ്യ വ്യാപകമായി സംഘപരിവാര്‍ ആക്രമണം നടക്കുമ്പോഴും സുരേഷ് ഗോപിയുടെ മൗനത്തെ പരോക്ഷ മായി സൂചിപ്പിച്ചുകൊണ്ടാണ് ബിഷപ്പിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്.

‘ഞങ്ങള്‍ തൃശൂരുകാര്‍ തിരഞ്ഞെടുത്ത് ഡല്‍ഹിയിലേക്കയച്ച ഒരു നടനെ കാണാനില്ല, പൊലീസില്‍ അറിയിക്കണോ എന്നാശങ്ക!’ എന്നായിരുന്നു ബിഷപ്പ് യൂഹന്നാന്‍ മാര്‍ മിലിത്തിയോസ് ഫെയ്‌സ് ബുക്കില്‍ കുറിച്ചത്.

തൃശൂരില്‍ മത്സരിക്കുമ്പോള്‍ ക്രൈസ്തവരുടെ പിന്തുണ നേടിയെടുക്കാന്‍ സുരേഷ് ഗോപി വലിയ ശ്രമ ങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഛത്തീസ്ഗഡില്‍ മലയാളികളായ ക്രൈസ്തവ സന്യാസിനിമാര്‍ അറസ്റ്റിലായത് സംബന്ധിച്ച് പ്രതികരിക്കാന്‍ അദേഹം ഇതുവരെ തയ്യാറായിട്ടില്ല.

രാജ്യത്തിന്റെ പല ഭാഗത്തും വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും എതിരെ ബജറംഗ്ദള്‍ അടക്കമുള്ള സംഘടനകള്‍ ആക്രമണം നടത്തിയിരുന്നു. ഇതിലും ഒരു ഇടപെടലും നടത്താന്‍ കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി തയ്യാറായിട്ടില്ല എന്ന ആക്ഷേപവും പരക്കെയുണ്ട്.


Read Previous

ഇലക്‌ട്രോണിക് ഡേറ്റ നല്‍കിയാല്‍ മോദി പ്രധാനമന്ത്രിയായത് വോട്ട് മോഷണത്തിലൂടെയെന്ന് തെളിയിക്കും; വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി

Read Next

അമേരിക്കയില്‍ നിന്ന് ആയുധങ്ങളും വിമാനങ്ങളും വാങ്ങാനുള്ള പദ്ധതി മരവിപ്പിച്ചു; രാജ്‌നാഥ് സിങിന്റെ യു.എസ് സന്ദര്‍ശനം റദ്ദാക്കി ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »