Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല തിരുവല്ലയിലെ തിരോധാനം; റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായില്ല


പത്തനംതിട്ട: തിരുവല്ലയിൽ നിന്ന് കാണാതായ റീനയുടെയും പെൺകുഞ്ഞുങ്ങളെയും ഇനിയും കണ്ടെത്താനായിട്ടില്ല. തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എങ്ങോട്ട് പോയി എന്നതിൽ വ്യക്തതയില്ല. കാണാതായ ഓഗസ്റ്റ് പതിനേഴാം തീയതി തൃശ്ശൂരിലെത്തിയതിന്റെ സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. എന്നാൽ അവിടെ നിന്ന് എങ്ങോട്ട് പോയി എന്ന കാര്യത്തിന് പൊലീസിന് വ്യക്തതയില്ല. അതേസമയം, റീനയുടെ ഭർത്താവ് ജീവനൊടുക്കിയതിൽ പൊലീസിനെതിരെ കുടുംബം ഉടൻ എസ്പിക്ക് പരാതി നൽകും. തിരോധാന കേസന്വേഷണത്തിന്റെ പേരിൽ അനീഷിനെ മാനസികമായി പീഡിപ്പിച്ചു എന്നായിരുന്നു കുടുംബത്തിന്‍റെ ആരോപണം.

തിരോധാന കേസ് അന്വേഷണത്തിന്‍റെ പേരിൽ പൊലീസ് മാനസികമായി പീഡിപ്പിച്ചതിനെ തുടർന്നാണ് അനീഷ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. പുളിക്കീഴ് പൊലീസും പ്രത്യേക അന്വേഷണസംഘവും മാനസികമായി പീഡിപ്പിച്ചെന്നാണ് അനീഷിന്‍റെ കുടുംബം ആരോപിക്കുന്നത്. എന്നാൽ, മൊഴിയെടുക്കൽ മാത്രമാണ് നടന്നതെന്നും അനീഷിനെ സമ്മർദ്ദത്തിലാക്കിയിട്ടില്ലെന്നും പ്രത്യേക അന്വേഷണസംഘം വിശദീകരിച്ചു.

ഇന്നലെ വൈകീട്ടോടെയാണ് കവിയൂരിലെ സ്വന്തം വീട്ടിൽ അനീഷ് മാത്യുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ഓഗസ്റ്റ് 17 ആം തീയതി മുതലാണ് അനീഷിന്‍റെ ഭാര്യ റീനയെയും രണ്ട് പെൺകുഞ്ഞുങ്ങളെയും കാണാതാവുന്നത്. റീനയുടെ സഹോദരന്‍റെ പരാതിയിൽ കേസെടുത്ത പുളിക്കീഴ് പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും മൂവരയും കണ്ടെത്താനായില്ല. പിന്നീട് പ്രത്യേക പൊലീസ് സംഘത്തെ എസ്പി നിയോഗിച്ചു.

ഭാര്യയെയും മക്കളെയും കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് അനീഷ് വിവരം അറിയിച്ചതെന്ന് റീനയുടെ കുടുംബം പറഞ്ഞിരുന്നു. ഈ സംശയങ്ങളിൽ ഊന്നിയായിരുന്നു പൊലീസിന്‍റെ ആദ്യ അന്വേഷണം. നിരണത്തെ വാടകവീട്ടിൽ നിന്നും തിരുവല്ല നഗരത്തിൽ എത്തിയ റീനയുടെയും മക്കളുടെയും സിസിടിവി ദൃശ്യം പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് തൃശ്യൂർ ഭാഗത്ത് ഇവർ എത്തിയെന്ന സൂചന ലഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല. തിരോധാന കേസിൽ അനീഷിനെ സമ്മർദ്ദത്തിലാക്കിയി‍ട്ടില്ലെന്നും ദുരൂഹത ഏറെയുള്ള കേസാണെന്നും പ്രത്യേക അന്വേഷണസംഘം പറയുന്നു. റീനയും അനീഷും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നു. കോടതി വരെ എത്തിയ തർക്കം പിന്നീട് ബന്ധുക്കൾ ഇടപെട്ടാണ് പരിഹരിച്ചത്.


Read Previous

സര്‍ക്കാര്‍ കുടിശിക നല്‍കിയില്ല; ആശുപത്രികളില്‍ ഹൃദയശസ്ത്രക്രിയാ ഉപകരണങ്ങളുടെ വിതരണം നിലച്ചു

Read Next

സിപിഎം എന്നും വിശ്വാസികള്‍ക്കൊപ്പം, അയ്യപ്പസംഗമത്തെ എതിര്‍ക്കുന്നത് വര്‍ഗീയവാദികള്‍: എം വി ഗോവിന്ദന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »