Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അരുണിനെ പറ്റി ഒരു വിവരവുമില്ല; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി പൊലീസ്


കോട്ടയം: സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതി അരുണ്‍ വിദ്യാധരന് വേണ്ടി കോട്ടയം പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. നാലു ദിവസമായി പ്രതിയെ പിടികൂടാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഇയാള്‍ തമിഴ്‌നാട്ടിലാണ് എന്ന സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം പൊലീസിന്റെ രണ്ട് സംഘങ്ങള്‍ തമിഴ്‌നാട്ടില്‍ എത്തിയിരുന്നു.

അരുണിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലും പൊലീസ് പരിശോധന നടത്തി. അരുണ്‍ ആതിരയ്‌ക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കോയമ്പ ത്തൂരില്‍ നിന്നാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. ആതിരയ്‌ക്കെതി രേയുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ എല്ലാം പിന്‍വലിച്ചിട്ടുണ്ട്.

കോതനല്ലൂര്‍ സ്വദേശിയായ 26കാരി വി എം ആതിരയാണ് സൈബര്‍ ആക്രമണത്തില്‍ മനംനൊന്ത് വീട്ടിലെ കിടപ്പുമുറിയില്‍ ജീവനൊടുക്കിയത്. ഇരുവരും തമ്മിലുള്ള സൗഹൃദം ആതിര അവസാനിപ്പിച്ചതോടെ അരുണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് ആതിരയുടെ സഹോദരീഭര്‍ത്താവും ഐഎഎസ് ഉദ്യോഗസ്ഥനുമായ ആശിഷ് ദാസ് പറഞ്ഞു. ഒളിവില്‍ പോയതിന് ശേഷമാണ് പ്രതി പോസ്റ്റുകള്‍ ഇട്ട് തുടങ്ങിയതെന്നും ആശിഷ് ദാസ് പറഞ്ഞു. അരുണിനെതിരേ ആത്മഹത്യാ പ്രേരണയ്ക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.


Read Previous

ഞങ്ങള്‍ ഒന്നും ചെയ്തില്ല, വലിയ ആക്രമണം നടത്താനുള്ള അവരുടെ പദ്ധതി’; പുടിന് എതിരായ വധശ്രമം നിഷേധിച്ച് യുക്രൈന്‍

Read Next

ഹെൽമെറ്റ് ഇല്ലാതെ പിക്കപ്പ് വാഹനം ഓടിച്ചതിന് മുൻ പ്രവാസി മാധ്യമ പ്രവർത്തകന് പിഴ: പരാതിയെ തുടർന്ന് പിഴ ഒഴുവാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »