മെക് 7നെ എതിര്‍ക്കേണ്ട കാര്യമില്ല, പൊതുയിടങ്ങളില്‍ മതരാഷട്ര വാദികള്‍ നുഴഞ്ഞുകയറുമെന്ന ആശങ്കയാണ് പങ്കുവെച്ചത്’


കോഴിക്കോട്: വ്യായാമ കൂട്ടായ്മയായ മെക് 7നെ എതിര്‍ക്കേണ്ട കാര്യം തങ്ങള്‍ക്കില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍. മെക് സെവനെ സംബന്ധിച്ച് താനും സിപിഎമ്മും ഒന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം ഇന്ന് വ്യക്തമാക്കി. പൊതുയിടങ്ങളില്‍ മതരാഷട്ര വാദികള്‍ നുഴഞ്ഞുക യറുമെന്ന ആശങ്ക പങ്കുവെക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

അപൂര്‍വമായി ചിലയിടങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, സംഘ പരിവാര്‍ തുടങ്ങിയ സംഘടനകള്‍ നുഴഞ്ഞുകയറുകയും അവരുടെ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട്‌. ഇതിനെതിരെ ജാഗ്രത വേണമെന്ന് മാത്രമാണ് പറഞ്ഞത്. അതിനപ്പുറത്തേക്കുള്ള വ്യാഖ്യാനങ്ങളിലേക്ക് പോകേണ്ടതില്ലെന്നും പി മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

‘ജീവിത ശൈലീരോഗങ്ങള്‍ക്കെതിരായ ഒരു കരതുലെന്ന രീതിയില്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ചതാണ് മെക് സെവന്‍ എന്ന വ്യായാമകൂട്ടായ്മ. അതിനെ എതിര്‍ക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ലല്ലോ. ചൂണ്ടിക്കാട്ടിയ കാര്യം, അത് ഒരു പൊതുവേദിയാണ്. അത്തരത്തിലുള്ള ജാതിമത ഭേദമന്യേ ആളുകള്‍ കൂടിച്ചേരുന്ന പൊതുവേദികളില്‍ അപൂര്‍വ്വം ചിലയിടത്ത് ജമാഅത്തെ ഇസ്‌ലാമി, എസ്ഡിപിഐ, സംഘപരിവാറും മറ്റു വര്‍ഗീയ ശക്തികളും നുഴഞ്ഞുകയറി അവരുടെ അജണ്ടയ്ക്ക് മറയായി ഉപയോഗിക്കുന്നുണ്ട്. ഇത്തരംവേദികളിലും അത്തരംശക്തികള്‍ ഹൈജാക്ക് ചെയ്യുന്നു. പൊതുസമൂഹം ജാഗ്രത പുലര്‍ത്തണമെന്നാണ് പറഞ്ഞത്’ മോഹനന്‍ പറഞ്ഞു.

ഒരു മതത്തെയും കുറിച്ച പറഞ്ഞിട്ടില്ല. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ഒരു നീക്കത്തെയും അനുവദിക്കില്ല. രാഷ്ട്രീയ- മത ചിന്തകള്‍ക്ക് അതീതമായ പൊതുഇടമാണ് മെക് 7. ആരോഗ്യ സംരക്ഷണത്തിനുള്ള കൂട്ടായ്മകള്‍ നല്ലതാണെന്നും പി. മോഹനന്‍ പറഞ്ഞു.


Read Previous

അമേരിക്കയിലും അയോദ്ധ്യ മാതൃകയില്‍ ക്ഷേത്രം ഉയരുന്നു: കേരളത്തിലെ കുടുംബക്ഷേത്രങ്ങളിൽ നിന്ന് മണ്ണ് കൊണ്ടുവരുമെന്ന് സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്‍

Read Next

ലോകത്തിലാദ്യമായി റബർത്തൈകളിൽ ജീൻ എഡിറ്റിങ്; ചൈനീസ് സർക്കാരിൻറെ അവാർഡ് നേടി മലയാളി ശാസ്‌ത്രജ്ഞ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »