ക്ഷേത്രങ്ങളിൽ ‘ഉടുപ്പ്’ അഴിക്കേണ്ട ആവിശ്യമില്ല; ക്ഷേത്രാചരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാമെന്ന് വെള്ളാപ്പള്ളി


കൊല്ലം: ക്ഷേത്രാചരങ്ങളിൽ രാഷ്ട്രീയ പാർട്ടികൾക്ക് അഭിപ്രായം പറയാമെന്ന് എസ്എൻഡിപി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാല്‍ രാഷ്ട്രീയത്തിന് വേണ്ടി ക്ഷേത്രാചാ രങ്ങളെ പറ്റി പറയരുത് എന്നും വെള്ളാപ്പളി നടേശന്‍ വ്യക്തമാക്കി. കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

ക്ഷേത്രത്തിൻ്റെ അഭിവ്യദ്ധിക്ക് വേണ്ടിയാകണം അഭിപ്രായ ങ്ങൾ പറയേണ്ടത്. ജനാധിപത്യത്തിൽ എല്ലാവർക്കും അഭിപ്രായം പറയാം. രാഷ്ട്രീയ പ്രവർത്തകരും മനുഷ്യരാണ്. ദേവസ്വം ബോർഡ് ഭരിക്കുന്നത് രാഷ്ട്രീയക്കാരാണെന്നും വെള്ളാപള്ളി അഭിപ്രായപെട്ടു.

ക്ഷേത്രങ്ങളിൽ ഉടുപ്പ് അഴിക്കേണ്ട ആവിശ്യമില്ല. സ്ത്രീകൾ പൂജ നടത്തുന്ന ക്ഷേത്രങ്ങളുണ്ട്. വേഷഭൂഷാധികൾ, ആശയം, മുദ്രാവാക്യം എന്നിവ കാലത്തിനനുസരിച്ച് മാറണമെന്നും വെള്ളാപള്ളി പറഞ്ഞു.


Read Previous

കല’യിൽ അലിഞ്ഞ് കല’സ്ഥാനം; കോഴിക്കോടും കണ്ണൂരും ഒപ്പത്തിനൊപ്പം, തൃശൂർ രണ്ടാം സ്ഥാനത്ത്, മം​ഗലം കളിയും, പളിയ, ഇരുള നൃത്തങ്ങളും കാണികൾക്കു കൗതുകമായി.ചൂരൽമല ദുരന്തം അതിജീവിച്ച വെള്ളാർമല സ്കൂളിലെ കുട്ടികളുടെ അതിജീവന നൃത്തവും ശ്രദ്ധേയം

Read Next

കലോത്സവം കാണാൻ കൺമണി എത്തി; പ്രധാനമന്ത്രിയും രാഷ്ട്രപതിയും എഴുന്നേറ്റ് നിന്ന് കയ്യടിച്ച പ്രതിഭ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »