വേദിയില്‍ ഇരിപ്പിടം ഇല്ല; സന്ദീപ് വാര്യര്‍ ബിജെപി കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയി


പാലക്കാട്: എന്‍ഡിഎ സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന്റെ തെരഞ്ഞെടുപ്പ് കണ്‍ വെന്‍ഷനില്‍നിന്ന് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയി. ഇ. ശ്രീധരന്‍ ഉദ്ഘാടനം ചെയ്ത കണ്‍വെന്‍ഷനില്‍ വേദിയില്‍ സന്ദീപ് വാര്യര്‍ക്ക് ഇരിപ്പിടം നല്‍കിയിരുന്നില്ല. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനുണ്ടെന്ന് പറഞ്ഞാണ് സന്ദീപ് വാര്യര്‍ ഇറങ്ങിപ്പോയത്. പ്രാധാന്യം ഇല്ലാത്ത നേതാക്കള്‍ക്ക് അടക്കം സീറ്റ് നല്‍കി തനിക്ക് സീറ്റ് നല്‍കിയില്ലെന്നതാണ് സന്ദീപിന്റെ പിണക്കത്തിന് കാരണ മെന്നാണ് സൂചന. ഇതുവരെ ഇക്കാര്യത്തില്‍ സന്ദീപ് പ്രതികരിച്ചിട്ടില്ല.

അതേസമയം, സന്ദീപ് വാര്യരെ അവഗണിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പ്രതികരിച്ചു. ”സന്ദീപ് വാര്യരെ ഹൃദയത്തില്‍ ചേര്‍ത്തുനിര്‍ത്തിയതേ ഉള്ളൂ. എന്‍ഡിഎ കണ്‍വെന്‍ഷനില്‍ വേദിയിലിരുന്നത് പ്രധാന ചുമതലക്കാര്‍ മാത്ര മാണ്. ചെറിയ ചെറിയ കാര്യങ്ങള്‍ ഊതി പെരുപ്പിക്കുകയാണെന്നും ബിജെപിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സന്ദീപ് വാര്യര്‍ ശക്തമായി പ്രവര്‍ത്തിക്കുന്ന ബിജെപി പ്രവര്‍ത്തകന്‍ ആണ്. ബിജെ പിയില്‍ ആശയക്കുഴപ്പം ഉണ്ടാക്കാന്‍ നോക്കേണ്ടെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് ബിജെപിയോട് ഉടക്കി നില്‍ക്കുന്നു എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകളോടെ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രന്‍.


Read Previous

ഗാസയ്ക്കും ലബനാനുമെതിരായ ഇസ്രായേല്‍ ആക്രമണം; ഇസ്ലാമിക് – അറബ് ഉച്ചകോടി വിളിച്ച് സൗദിഅറേബ്യ

Read Next

മൂന്നും നാലും സമം ആറ് എന്ന് പറയുന്ന കുട്ടികളെയല്ല ആവശ്യം, കാണുന്നത് വായിക്കാനും പറയുന്നത് എഴുതാനും കഴിയണം’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »