സമയം പാഴാക്കാതെ വൈകുന്നേരങ്ങളിലെ ചായയോടൊപ്പം കഴിക്കാൻ സാധിക്കുന്ന രുചിയൂറുന്ന പലഹാരങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മൾ. കുറച്ച് ചേരുവകൾ ഉപയോഗിച്ച് എളുപ്പത്തിൽ ഒരു പലഹാരം തയ്യാറാക്കിയാലോ. വെറും നാല് സാധനങ്ങൾ കൊണ്ട് ഒരു സ്പെഷ്യൽ ലഡു തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ലഡു എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ
1.അവൽ -250 ഗ്രാം
2. തേങ്ങ – അരക്കപ്പ്
3. ശർക്കര -മൂന്ന് ഉണ്ട
4. കടല മാവ്
ചെയ്യേണ്ട വിധം
ലഡു തയ്യാറാക്കുന്നതിനായി ആദ്യം ഒരു പാനിൽ അവൽ, ചിരകിയ തേങ്ങ എന്നിവ ഇട്ട് ചെറിയ തീയിൽ ഇളക്കുക. കുറച്ച് സമയം ഈ രീതിയിൽ ഇളക്കിയിട്ട് ചൂട് മാറാനായി മറ്റൊരു പാത്രത്തിൽ മാറ്റുക. ശേഷം ഇതിനെ മിക്സിയുടെ ജാറിൽ മാറ്റിയിട്ട് അധികം പൊടിയാത്ത രീതിയിൽ അടിച്ചെടുക്കുക. ശേഷം അതേ പാനിലേക്ക് അടിച്ചെടുത്ത പൊടി മാറ്റിയിട്ട് അൽപം വെളളം ചേർത്ത് ചെറിയ തീയിൽ ചൂടാക്കിയെടുക്കുക. ഇത് കുറച്ച് സമയത്തേക്ക് തണുക്കുന്നതിനായി മാറ്റിവയ്ക്കുക. ഇതിലേക്ക് ശർക്കര ഉരുക്കി ചേർക്കണം. രണ്ടിനെയും നന്നായി യോജിപ്പിച്ചതിനുശേഷം കടല മാവ് ചേർത്ത് നന്നായി കുഴച്ചെടുക്കുക. വേണമെങ്കിൽ കശുവണ്ടി പോലുളളവ ചേർക്കാവുന്നതാണ്. ഇഷ്ടപ്പെട്ട ആകൃതിയിൽ ലഡു തയ്യാറാക്കാം. ലഡുവിന്റെ മുകളിലായി എണ്ണയോ നെയ്യോ പുരട്ടാനും മറക്കരുത്.