Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മധ്യതിരുവിതാംകൂറിൽ യുഡിഎഫ് തരംഗമുണ്ടാകും’; സഭാ ആസ്ഥാനം സന്ദർശിച്ച് രമേശ് ചെന്നിത്തല.


കോട്ടയം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഓര്‍ത്ത ഡോക്‌സ് സഭാ ആസ്ഥാനത്തെത്തി. കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി. രാവിലെ തനി ച്ചാണ് രമേശ് ചെന്നിത്തല സഭാ ആസ്ഥാനത്ത് എത്തിയത്. സൗഹൃദസന്ദര്‍ശനമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു

കോട്ടയത്ത് എംപിയായിരിക്കുന്നതുമുതല്‍ താന്‍ ഇവിടുത്തെ നിത്യസന്ദര്‍ശകനാണെന്ന് ചെന്നിത്തല പറഞ്ഞു. കൂടിക്കാഴ്ചയില്‍ രാഷ്ട്രീയ കാര്യങ്ങളും വിഷയമായി. ബാവ തിരുമേനി എന്നും വലിയ സൗഹൃദമാണ് തന്നോട് കാട്ടിയിട്ടുള്ളത്. ആ സൗഹൃദം ഊട്ടി ഉറപ്പിക്കുകയായാണ് സന്ദര്‍ശനത്തിലൂടെ ചെയ്തത്. ബാറുകളിലെ സമയം ഉയര്‍ത്തിയ കാര്യം സര്‍ക്കാരിന്റെ തീരുമാനമാണ്. പ്രതിപക്ഷവുമായി ചര്‍ച്ച നടത്തേണ്ടതായിരുന്നു. അതുണ്ടായില്ല. അക്കാര്യം പ്രതിപക്ഷ നേതാവ് തന്നെ നേരത്ത പറഞ്ഞിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

ആറന്മുള, ചെങ്ങന്നൂര്‍, മാവേലിക്കര, ഹരിപ്പാട് ഓര്‍ത്തോഡക്‌സിന്റെ ശക്തികേന്ദ്രങ്ങളാണ്. ഇത്തവണ മധ്യതിരുവിതാംകൂറില്‍ യുഡിഎഫിന്റെ വമ്പിച്ച മുന്നേറ്റമുണ്ടാകും. തദ്ദേശ തെരഞ്ഞെടുപ്പിലും പാര്‍ല മെന്റ് തെരഞ്ഞെടുപ്പിലും കണ്ടതാണ്. സമൂദായ ആചാര്യന്റെ ഓര്‍മദിനമായതുകൊണ്ട് മന്നത്ത് പത്മനാഭന്റെ സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുമെന്നും ചെന്നിത്തല പറഞ്ഞു.


Read Previous

മരണത്തിലും മങ്ങാത്ത മാതൃക; അഞ്ചുപേരിലൂടെ ജിജിൻ ഇനി ജീവിക്കും.

Read Next

കേരളം പോളിംഗ് ബൂത്തിലേക്ക്: മാർച്ച് 12-ഓടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉണ്ടായേക്കും; കമ്മീഷൻ മാർച്ച് അഞ്ചിന് എത്തും; ഏപ്രില്‍ പകുതിയോടെ കേരള നിയമസഭാ തെരഞ്ഞെടുപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »