കേരളത്തിൽ കെ-റെയിൽ വരില്ല’; കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് ഇ ശ്രീധരൻ


കൊച്ചി: കെ-റെയിൽ പദ്ധതിക്ക് കേന്ദ്ര സർക്കാർ ഒരിക്കലും അനുമതി നൽകില്ലെന്ന് മെട്രോ മാൻ ഇ ശ്രീധരൻ. കെ-റെയിൽ ഉപേക്ഷിച്ചെന്ന് സർക്കാർ പറഞ്ഞാൽ ബദൽ പദ്ധതിയുമായി ബന്ധപ്പെട്ട് സംസാരിക്കാൻ തയ്യാറാണ്. ബദൽ പദ്ധതിക്ക് എല്ലാ പിന്തുണയും നൽകുമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി. കെ-റെയിൽ കേരളത്തിൽ വരാൻ ഒരു സാദ്ധ്യതയുമില്ല. പക്ഷേ, അതിന് ഒരു ബദൽ പദ്ധതി ഞാൻ കൊടുത്തിട്ടുണ്ട്. ആ പ്രൊപ്പോസൽ കേരള സർക്കാരിന് ഇഷ്ടമായിട്ടുണ്ട്. ഞാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇതേക്കുറിച്ച് ചർച്ച നടത്തിയിട്ടുണ്ടെന്നും ഇ ശ്രീധരൻ കൂട്ടിച്ചേർത്തു.

അതേസമയം, കെ- റെയിലിനായി കണ്ടെത്തിയ ഭൂമി വിൽക്കുന്നതിനോ ഈട് വയ്ക്കുന്നതിനോ യാതൊരു തടസവുമില്ലെന്ന് ആവർത്തിച്ച് മന്ത്രി കെ.രാജൻ. ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് സർവേസ് ആൻഡ് ബൗണ്ടറീസ് നിയമത്തിന്റെ 6(1) മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. 4(1) വിജ്ഞാപനം പ്രസിദ്ധീകരിച്ചിട്ടില്ല. അതിനാൽ ഭൂമി ക്രയവിക്രയത്തിന് തത്കാലം പ്രശ്‌നമില്ലെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു.


Read Previous

സൗദിയിലെ ട്രാഫിക്: പിഴകളിൽ 50 % ഇളവ് ഏപ്രിൽ 18 വരെ മാത്രം; അടയ്ക്കാത്തവരിൽ നിന്ന് മുഴുവൻ തുകയും ഈടാക്കും

Read Next

ഓർമകൾ നഷ്ടമായി 9 മാസത്തോളം അനാഥനായി ഇന്ത്യൻ ഡോക്ടർ; ഒടുവിൽ കനിവിൻറെ തണലിൽ നാട്ടിലേക്കു മടക്കം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »