ശക്തിപ്രകടനത്തിനായി എന്തും ചെയ്യാന്‍ മടിക്കാത്തവാരാണ് നമ്മളില്‍ പലരും. നാലാളുടെ മുന്നില്‍ ആളാവാന്‍ കിട്ടുന്ന അവസരം കളഞ്ഞ് കുളിക്കാന്‍ മടിക്കുന്നവര്‍. എന്നാല്‍ അത്തരം ശ്രമങ്ങൾ അങ്ങേയറ്റത്തെ അപകടം നിറഞ്ഞതാണെങ്കിലോ? അത് വീര്യത്വത്തിന് പകരം മറ്റ് ചില വിശേഷണങ്ങളെയാകും നമ്മുക്ക് സമ്മാനിക്കുക. സമാനമായ ഒരു സംഭവത്തില്‍ സമൂഹ മാധ്യമ ഉപയോക്താക്കൾ അങ്ങേയറ്റം രൂക്ഷമായ രീതിയിലായിരുന്നു പ്രതികരിച്ചത്. ഒരു മനുഷ്യന്‍ വൈദ്യുതി കമ്പിയില്‍ പുൾ അപ്പ് ചെയ്യുന്ന വീഡിയോയായിരുന്നു അത്.

വൈദ്യുതി തൂണിന് മുകളിലൂടെ പോകുന്ന റബർ കോട്ടിംഗുള്ള വൈദ്യുതി കമ്പനിയിൽ തൂങ്ങിക്കിടന്നാണ് യുവാവിന്‍റെ പുൾ അപ്പ് സാഹസം. ഫിറ്റ്നസ് ഹെവന്‍ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. അതസമയം എപ്പോൾ എവിടെയാണ് ഇത് സംഭവിച്ചതെന്ന് വീഡിയോയില്‍ വ്യക്തമാക്കിയിട്ടില്ല. ‘ജിം സഹോദരന്‍, അവിടെ നിന്ന് എങ്ങനെ എഴുന്നേറ്റു? എന്ന് ചോദിച്ച് കൊണ്ടാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം രണ്ട് കോടി ഇരുപത് ലക്ഷത്തോളം പേരാണ് കണ്ടത്.