കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയില്‍ നിയമപരമായി മുന്നോട്ടുപോകുമെന്ന് പരാതിക്കാരന്‍. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞാണ് രഞ്ജിത്ത് തന്നെ പീഡിപ്പിച്ചത്. സിനിമയില്‍ അവസരം തേടി വരുന്ന യുവാക്കളെ ഇനി ഒരിക്കലും ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ലെന്ന് കരുതിയാണ് ഇപ്പോള്‍ തുറന്നുപറയാന്‍ തയ്യാറായത്. ആ സമയത്ത് തുറന്നുപറയാനുള്ള ധൈര്യം തനിക്ക് ഇല്ലായിരുന്നെന്നും പരാതിക്കാരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

സിനിമയില്‍ ഒരവസരം നല്‍കാമെന്ന് പറഞ്ഞാണ് പീഡിപ്പിച്ചത്. എന്നെ ഇങ്ങനെ യൊക്കെ ചെയ്തിട്ടും രഞ്ജിത്ത് ഒരു സോറി പോലും പറഞ്ഞില്ല. എല്ലാ രീതിയില്‍ അവഗണിച്ചതുകൊണ്ടുകൂടിയാണ്. അതുമാത്രമല്ല, സിനിമയില്‍ ഒരവസരം തേടി യുവാക്കള്‍ വരുമ്പോള്‍ അത് ദുരുപയോഗം ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടതാണെന്ന് തോന്നിയതുകൊണ്ട് കൂടിയാണ്. അന്ന് എനിക്ക് അതിന് കഴിഞ്ഞില്ല. ഇപ്പോള്‍ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നിരവധി പേര്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതു കൊണ്ടാണ് തുറന്നു പറഞ്ഞത്.
രഞ്ജിത്തിനെതിരെ നിയമപരമായി മുന്നോട്ടുപോകും. ഈ സംഭവത്തിന് പിന്നാലെ എനിക്ക് ഒരുപാട് മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. എനിക്ക് ഉറങ്ങാന്‍ പോലും കഴിയുന്നില്ല. ഇന്റര്‍വ്യൂ ആവശ്യപ്പെട്ട് എനിക്ക് കോളുകള്‍ വരുന്നു. തത്കാലം സാമൂഹിക മാധ്യമങ്ങളില്‍ നിന്നുള്‍പ്പടെ വിട്ടുനില്‍ക്കും. എന്തി നാണ് ഇങ്ങനെ പറയുന്നതെന്ന ചോദിച്ച് പലഭാഗത്തുനിന്നും കോളുകള്‍ വരുന്നുണ്ട്. പലഭാഗത്തുനിന്നും പിന്തുണ കിട്ടുന്നുണ്ട്. കേസ് പിന്‍വലിക്കാന്‍ സമ്മര്‍ദവും ഭീഷണി യും ഉണ്ട്. സ്വാധീനിക്കാന്‍ പലരും ശ്രമിക്കുന്നു. തനിക്ക് നീതിയാണ് ആവശ്യമെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ഉണ്ടെന്നും യുവാവ് പറഞ്ഞു.
അതേസമയം, സിനിമയില്‍ അവസരം വാഗ്ദാനം നല്‍കി രഞ്ജിത്ത് ലൈംഗികാതി ക്രമത്തിന് ഇരയാക്കിയെന്ന പരാതിയില്‍ യുവാവിന്റെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തി. ഐശ്വര്യ ഡോങ്‌റെ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണ സംഘം കോഴി ക്കോട് കാരപ്പറമ്പില്‍ എത്തിയാണ് മൊഴി രേഖപ്പെടുത്തിയത്.