തോക്കുചൂണ്ടി ഭീഷണി; അര്‍മേനിയയില്‍ മലയാളിയെ ബന്ദിയാക്കി, മോചനദ്രവ്യം ആവശ്യപ്പെട്ടു


തൃശ്ശൂര്‍: ഇരിങ്ങാലക്കുട സ്വദേശി വിഷ്ണുവിനെ (30) അര്‍മേനിയയില്‍ ബന്ദിയാക്കി മോചനദ്രവ്യം ആവശ്യപ്പെട്ടു. വിഷ്ണുവിനെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തുന്നത് അര്‍മേനിയന്‍ സ്വദേശികള്‍ വിഡിയോ കോളിലൂടെ കാണിച്ചെന്നും, തൊഴില്‍സ്ഥലത്തെ സാമ്പത്തിക ബാധ്യത വിഷ്ണുവിന്റെ മേല്‍ കെട്ടിവച്ചെന്നും കുടുംബം ആരോപിച്ചു.

ഭീഷണിയെ തുടര്‍ന്ന് കുടുംബം മോചനദ്രവ്യമായി ഒന്നരലക്ഷം നല്‍കി. നാളെ ഉച്ചയ്ക്ക് 12.30 യ്ക്ക് മുന്‍പ് 2.5 ലക്ഷം നല്‍കിയില്ലെങ്കില്‍ വിഷ്ണുവിനെ വധിക്കുമെന്നാണ് തടവിലാക്കിയവരുടെ ഭീഷണിയെന്നും കുടുംബം പറയുന്നു.മകനെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്കും നീതിവകുപ്പ് മന്ത്രി ആര്‍ ബിന്ദുവിനും നോര്‍ക്കയ്ക്കും അമ്മ ഗീത പരാതി നല്‍കിയിട്ടുണ്ട്.

ഇരിങ്ങാലക്കുട സ്വദേശിയായ ഷാരൂഖ് വഴിയായിരുന്നു വിഷ്ണു അര്‍മേനിയയിലെ ത്തിയത്. ആറ് ലക്ഷത്തോളം രൂപയായിരുന്നു ഷാരൂഖ് വിസയ്ക്കായി വിഷ്ണുവിനോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ ഫെബ്രുവരി 19നാണ് വിഷ്ണു അര്‍മേനിയയിലേക്ക് പോയത്. യാരവന്‍ എന്ന സ്ഥലത്തെ ഹോസ്റ്റലിലായിരുന്നു വിഷ്ണുവിന് ജോലി. എന്നാല്‍ ഹോസ്റ്റല്‍ വിഷ്ണുവിനെ ഏല്‍പ്പിച്ച് കുറച്ച് നാളുകള്‍ക്ക് ശേഷം സുഹൃത്തുക്കള്‍ മടങ്ങുകയായി രുന്നുവെന്നുമാണ് കുടുംബം പറയുന്നത്. ഷാരൂഖിനൊപ്പം മലയാളികളായ മുഹമ്മദ്, ഷിബു, അമീര്‍ എന്നിവരുമുണ്ടായിരുന്നു.


Read Previous

കബിനിയുടെ ഓളപരപ്പിലേക്ക് സ്വാഗതം: പ്രിയങ്ക ഗാന്ധിയുടെ വയനാട് സ്ഥാനാർത്ഥിത്വം; റിയാദ് ഒഐസിസി സ്വാഗതം ചെയ്തു

Read Next

റെയിൽവെ മന്ത്രാലയത്തെ സ്വയം പ്രമോഷൻ്റെ വേദിയാക്കി; അപകടത്തിൻ്റെ ഉത്തരവാദി മോദി സർക്കാരെന്ന് ഖാർ​ഗെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »