വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി; ജെറി അമൽദേവിൽ നിന്ന് 1,70,000 തട്ടാൻ സൈബർ സംഘത്തിന്റെ ശ്രമം


കൊച്ചി: സംഗീത സംവിധായകൻ ജെറി അമൽ ദേവിൽ നിന്ന് സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞ് പണം തട്ടിയെടുക്കാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത ഒരു കേസിൽ പ്രതി യാക്കി വെർച്വൽ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു ശ്രമം. 1,70000 രൂപ തട്ടിപ്പ് സംഘം അക്കൗണ്ടിലേക്ക് ആവശ്യപ്പെട്ടു.

പണം പിൻവലിക്കാൻ ബാങ്കിൽ എത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസിലായത്. ഡിജിറ്റൽ അറസ്റ്റിൽ ആണെന്ന് തട്ടിപ്പ് സംഘം ജെറി അമൽ ദേവിനോട് പറഞ്ഞു. തലനാരിഴയ്ക്കാണ് പണം നഷ്ടപ്പെടാതിരുന്നതെന്ന് ജെറി അമൽദേവ് പറഞ്ഞു. എറണാകുളം നോർത്ത് പൊലീസിൽ ജെറി അമൽദേവ് പരാതി നൽകി


Read Previous

പി കെ ശശി ചെയ്തത് നീചമായ പ്രവൃത്തി, ജില്ലാ സെക്രട്ടറിയെ സ്ത്രീപീഡന കേസില്‍ കുടുക്കാന്‍ ശ്രമിച്ചു; പുറത്താക്കേണ്ടതാണെന്ന് എം വി ഗോവിന്ദന്‍

Read Next

കാഴ്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പച്ച പുതച്ച് മക്കയിലെ പര്‍വ്വത നിരകള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »