ബംഗാളികൾ എന്ന പേരിൽ ഒരുവർഷമായി കേരളത്തിൽ,​ ആധാർ കാർഡുൾപ്പെടെ വ്യാജം,​ മൂന്ന് ബംഗ്ലാദേശികൾ പിടിയിൽ


പൊ​ന്നാ​നി​ ​:​ ​പ​ശ്ചി​മ​ബം​ഗാ​ൾ​ ​സ്വ​ദേ​ശി​ക​ൾ​ ​എ​ന്ന​ ​വ്യാ​ജേ​ന​ ​വ്യാ​ജ​ ​ആ​ധാ​ർ​കാ​ർ​ഡു​ൾ​പ്പെ​ടെ​ ​ച​മ​ച്ച്കേ​ര​ള​ത്തി​ൽ​ ​താ​മ​സി​ച്ചു​വ​ന്നി​രു​ന്ന​ ​സൈ​ഫു​ൽ​ ​മൊ​ണ്ട​ൽ​(45​), സാ​ഗ​ർ​ ​ഖാ​ൻ​(36​)​ ,​ ​മു​ഹ​മ്മ​ദ് ​യൂ​സ​ഫ് ​(22​)​ ​എ​ന്നി​വ​ർ​ ​അ​റ​സ്റ്റി​ൽ​ .​ ​ഒ​രു​ ​വ​ർ​ഷ​ത്തോ​ള​മാ​യി​ ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​വി​ധ​ ​ഇ​ട​ങ്ങ​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ക​യാ​യി​രു​ന്നു.​ ​അ​ന​ധി​കൃ​ത​മാ​യി​ ​അ​തി​ർ​ത്തി​ ​ക​ട​ന്ന് ​പ​ശ്ചി​മ​ബം​ഗാ​ളി​ലെ​ത്തി​ ​അ​വി​ടെ​നി​ന്ന് ​ഏ​ജ​ന്റ് ​വ​ഴി​യാ​ണ് ​ആ​ധാ​ർ​ ​കാ​ർ​ഡ് ​ത​ര​പ്പെ​ടു​ത്തി​യ​ത്.​ ​മ​ല​പ്പു​റം​ ​തി​രൂ​ർ​ ​ഡി​വൈ.​എ​സ്.​പി​ ​മൂ​സ​ ​വ​ള്ളി​ക്കാ​ട​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​പൊ​ന്നാ​നി​ ​പൊ​ലീ​സും​ ​തീ​വ്ര​വാ​ദ​ ​വി​രു​ദ്ധ​ ​സേ​ന​യും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​ബം​ഗ്ലാ​ദേ​ശ് ​പൗ​ര​ന്മാ​ർ​ ​പി​ടി​യി​ലാ​കു​ന്ന​ത്

കൂ​ലി​പ്പ​ണി​ ​ചെ​യ്താ​ണ് ​ഇ​വ​ർ​ ​ഉ​പ​ജീ​വ​ന​ത്തി​ന് ​പ​ണം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ഇ​വ​ർ​ക്കൊ​പ്പം​ ​മ​റ്റാ​രെ​ങ്കി​ലും​ ​ഉ​ണ്ടോ​യെ​ന്ന​ ​കാ​ര്യ​വും​ ​പൊ​ലീ​സ് ​അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.​ ​കേ​ര​ള​ത്തി​ലെ​ ​വി​വി​ധ​യി​ട​ങ്ങ​ളി​ൽ​ ​ബം​ഗ്ലാ​ദേ​ശി​ക​ൾ​ ​താ​മ​സി​ക്കു​ന്നു​ണ്ടെ​ന്ന​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റ​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​ന്വേ​ഷ​ണം​ ​തു​ട​രു​ക​യാ​ണ്.​ ​പൊ​ന്നാ​നി​ ​പൊ​ലീ​സ് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​ജ​ലീ​ൽ​ ​ക​റു​ത്തേ​ട​ത്ത്,​ ​എ​സ്.​ ​ഐ.​ ​അ​രു​ൺ.​ ​ആ​ർ.​യു.​ ​ആ​ന​ന്ദ്.​ ​പൊ​ലീ​സു​കാ​രാ​യ​ ​എ​സ്.​ ​പ്ര​ശാ​ന്ത് ​കു​മാ​ർ,​ ​സെ​ബാ​സ്റ്റ്യ​ൻ,​ ​മ​നോ​ജ്,​ ​സ​ബി​ത​ ​പി.​ ​ഔ​സേ​പ്പ് ,​ ​തീ​വ്ര​വാ​ദ​ ​വി​രു​ദ്ധ​ ​സേ​ന​ ​അം​ഗ​ങ്ങ​ൾ​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ്ബം​ഗ്ലാ​ദേ​ശ് ​പൗ​ര​ന്മാ​രെ​ ​പി​ടി​കൂ​ടി​യ​ത്.​ഇ​വ​രെ​ ​വി​ശ​ദ​മാ​യി​ ​ചോ​ദ്യം​ ​ചെ​യ്ത​ ​ശേ​ഷം​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കു​മെ​ന്ന് ​പൊ​ലീ​സ് ​അ​റി​യി​ച്ചു


Read Previous

യാഗശാലയായി തലസ്ഥാനം; ഭക്തജനങ്ങൾക്ക് സായൂജ്യമേകി പൊങ്കാല; ആറ്റുകാലമ്മയ്‌ക്ക് നിവേദ്യം അർപ്പിച്ചു, സാഫല്യത്തോടെ മടക്കം

Read Next

കരുവന്നൂർ കള്ളപ്പണക്കേസ്; കെ രാധാകൃഷ്ണനെ ഇഡി ചോദ്യം ചെയ്യും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »