ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇടുക്കി: വയനാടിന് വേണ്ടി നാടൊരുമിക്കുമ്പോൾ ഇടുക്കിയിലെ ഒരു സ്വകാര്യ ബസ് ഉടമ തന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ ആണ് ദുരിതാശ്വാസത്തി നായി മാറ്റി വെക്കുന്നത്. തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ മാനേജ്‌മെന്‍റും തൊഴിലാളികളുമാണ് ദുരിത ബാധിതർക്കായി സഹായ ഹസ്‌തം നൽകുന്നത്.

കേരളത്തെ ഞെട്ടിച്ച ദുരന്ത മേഖലകളിൽ സഹായമെത്തിച്ച് മുൻപും മാതൃകയായ വരാണ് സ്വകാര്യ ബസ് സർവീസ് നടത്തുന്ന എ എസ് കെ ഗ്രൂപ്പ്. തൊടുപുഴയിൽ നിന്ന് പെരിങ്ങാശേരി, അമയപ്ര, ചെപ്പുകുളം, മേഖലകളിലേക്ക് സർവീസ് നടത്തുന്ന എഎ സ്കെ ഗ്രൂപ്പിന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ ദുരിതാശ്വാസത്തി നായി നൽകുമെന്ന് ഗ്രൂപ്പ് പ്രഖ്യാപിച്ചു.
എട്ട് ബസുകളിൽ നിന്ന് ദിവസേന അരലക്ഷത്തോളം രൂപയാണ് ഇന്ധനം ഉൾപ്പെടെ യുള്ള ചെലവ് കിഴിച്ച് ലഭിക്കുന്നത്. ബസ് ജീവനക്കാർ തങ്ങളുടെ വേതനം ഉപേക്ഷിച്ച് യാത്രക്കാരിൽ നിന്ന് ധന സമാഹരണം നടത്തും.
തൊടുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന എഎസ്കെ ട്രാൻസ്പോർട്ടിന്‍റെ എട്ട് ബസുകളുടെ മൂന്ന് ദിവസത്തെ കളക്ഷൻ വയനാട്ടിലെ ദുരിതാശ്വാസത്തിനായി നല്‍കും.
ബസ് ജീവനക്കാർ കൊണ്ടുവരുന്ന ബക്കറ്റുകളിൽ യാത്രക്കാർക്ക് ഇഷ്‌ടമുള്ള തുക നിക്ഷേപിക്കാം. ഭക്ഷണാവശ്യത്തിനുള്ള പണം പോലും ഇതിൽ നിന്നെടുക്കരുതെന്ന് ബസുടമകൾ ജീവനക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ടിക്കറ്റ് നൽകാതെ ബക്കറ്റു മായി ജീവനക്കാർ യാത്രക്കാർക്കരികിലെത്തുമ്പോൾ യാത്രക്കാരും തങ്ങളാൽ കഴിയും വിധം ഈ ഉദ്യമത്തിൽ പങ്ക് ചേരുന്നുണ്ട്. ധനസമാഹരണത്തിന് പുറമേ ദുരിത മേഖലകളിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ഇവർ സമാഹരിക്കുന്നുണ്ട്.
ലഭിക്കുന്ന തുകയും മറ്റ് സാധനങ്ങളും ദുരിതബാധിത മേഖലയിലെത്തിച്ച് ബന്ധപ്പെട്ട അധികൃതർക്ക് കൈമാറാനാണ് തീരുമാനം. 2018-ലെ പ്രളയ കാലത്തും ധന സഹായമെ ത്തിച്ചതിന് പുറമേ വീടുകൾ വൃത്തിയാക്കാൻ വാഹനങ്ങളും ജീവനക്കാരെയും എഎസ്‌കെ ഗ്രൂപ്പ് വിട്ടുനൽകിയിരുന്നു. കവളപ്പാറയിലും പുത്തുമലയിലും ഉണ്ടായ ഉരുൾപൊട്ടലിലും ദുരിത ബാധിത മേഖലയിൽ ഇവർ സഹായമെത്തിച്ചിരുന്നു.
