Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിയിലേയ്ക്ക് വരാൻ തയ്യാറാണെന്ന് അറിയിച്ചു’, തരൂരിനെ ഒപ്പം നിർത്തണമെന്നും മേജർ രവി


കൊച്ചി: കേരളത്തിലെ മൂന്ന് സിറ്റിംഗ് എംഎൽഎമാർ ബിജെപിക്കൊപ്പം സഹകരിക്കാൻ തയ്യാറാണെന്നറിയിച്ച് തന്നെ സമീപിച്ചിരുന്നുവെന്ന് മേജർ രവി. ബിജെപി നേതൃത്വത്തിൽ നിന്ന് അനുമതി ലഭിക്കാത്തതിനാലാണ് അക്കാര്യം നടക്കാതെ പോയതെന്നും അദ്ദേഹം പറഞ്ഞു. അവർ ഇപ്പോഴും തയ്യാറാണ്. ഒരുപാധിയും ഇല്ലാതെ വരാൻ തയ്യാറാണ് എന്നാണ് അവർ പറഞ്ഞത്. സ്വന്തം പാർട്ടിയിൽ അവർ തൃപ്തരല്ലെന്നും മേജർ രവി പറഞ്ഞു.

ശശി തരൂരിനെ ഒപ്പം നിർത്താൻ ബിജെപി തയ്യാറാവണമെന്നും മേജർ രവി ആവശ്യപ്പെട്ടു.’ശശി തരൂർ ബുദ്ധിജീവിയാണ്. ആഗോള ധാരണയുണ്ട്. ഐക്യരാഷ്ട്രസഭയുടെ ഉന്നത പദവിയിലിരുന്നയാളാണ്. ഒരു രാജ്യത്തെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകാമെന്ന് ധാരണയുണ്ട്. ജനങ്ങൾക്കിടയിൽ പ്രശസ്തനാണ്. എന്നാൽ ഒരേ മുഖങ്ങളെത്തന്നെയാണ് ബിജെപി തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിക്കുന്നത്. നിയമസഭ, ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ വ്യത്യസ്ത സ്വഭാവമാണ്. അത് മാറ്റിയെടുക്കണമെങ്കിൽ ജനങ്ങൾക്കിടയിൽ പ്രശസ്തരായ ആളുകൾ വേണം. അതുകൊണ്ടാണ് ശശി തരൂരിന്റെ പേര് പറഞ്ഞത്.

ബിജെപിയുടെ വൈസ് പ്രസിഡന്റ് പദവിയിൽ ഞാൻ ഉണ്ടായിരുന്നു. എന്നാൽ എന്നേക്കാൾ കഴിവുള്ള ആളുകൾ ഉള്ളതിനാലാണ് അധികം സജീവമല്ലാത്തത്. ഇക്കാര്യം രാജീവ് ചന്ദ്രശേഖറെ അറിയിച്ചിരുന്നു. അധികാരം കിട്ടിയില്ല എന്നുകരുതി വേറെ പാർട്ടിയിലേയ്ക്ക് പോകില്ല എന്നും അറിയിച്ചു’- മേജർ രവി വ്യക്തമാക്കി.


Read Previous

തലപൊട്ടി പൊളിയുന്നു”; സരിനെതിരായ ആരോപണത്തിൽ ഉറച്ച് ട്രാൻസ് വുമൺ സത്യത്തിന്റെ മുഖം എത്ര വികൃതമാണ്

Read Next

വരാൻ പോകുന്നത് ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴ, മൂന്ന് ജില്ലക്കാർ സൂക്ഷിക്കണം ഓണം ‘വെള്ളത്തിലായേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »