Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തൃശൂരിലെ തെരഞ്ഞെടുപ്പ് ഫലം: ക്രമക്കേട് സംശയം ബലപ്പെടുന്നു, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് സിപിഐ


തൃശൂര്‍: ഇലക്ഷന്‍ കമ്മീഷനെതിരായ രാഹുല്‍ ഗാന്ധിയുടെ ആരോപണം കേരളത്തിലും ചര്‍ച്ച സജീവ മാകുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ ബിജെപി നേടിയ വിജയത്തില്‍ സംശയം ഉന്നയിച്ച് സിപിഐ രംഗത്തെത്തി. തൃശൂരില്‍ വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി പരാതി തെരഞ്ഞെ ടുപ്പ് വേളയിലും ഉന്നയിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ തോല്‍വിയില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണമെന്ന് സിപിഐ ജില്ല സെക്രട്ടറി കെ ജി ശിവാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപെട്ടു.

രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ തൃശൂര്‍ ലോകസഭാ ഇലക്ഷനും സംശയത്തിന്റെ നിഴലിലാണെന്ന് ശിവാനന്ദന്‍ പറഞ്ഞു. മുന്‍മന്ത്രികൂടിയായ സിപിഐ നേതാവ് വി എസ് സുനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഉന്നയിച്ച സംശയം ആവര്‍ത്തിച്ച സിപിഐ ജില്ല സെക്രട്ടറി തെരഞ്ഞെടുപ്പുകമ്മീഷനെതിരേ പരോക്ഷവിമര്‍ശനവും ഉന്നയിച്ചു. തൃശൂര്‍ തെരഞ്ഞെടുപ്പ് വേളയിലും വോട്ടര്‍മാരെ തിരുകിക്കയറ്റിയതായി ആരോപണം അന്നേ ഉന്നയിച്ചിരുന്നെങ്കിലും ഇലക്ഷന്‍ കമ്മീഷന്‍ അത് ലാഘവത്തോടെയാണ് കണ്ടത്. പരാതി നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികള്‍ ഒന്നുമുണ്ടായില്ല. രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ട സംസ്ഥാനങ്ങളില്‍ മാത്രമല്ല, കേരളത്തിലും തൃശൂരിലും ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടണം. സുപ്രീംകോടതിയുടെ ഇടപെടല്‍ ഉണ്ടാവണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി നടത്തിയ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആരോ പണങ്ങള്‍ ശരിയെന്ന് സംശയം ബലപ്പെടുന്നതാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍ എന്നായി രുന്നു വി എസ് സുനില്‍ കുമാറിന്റെ പ്രതികരണം. പുതിയ വോട്ടര്‍മാരെ ചേര്‍ക്കുന്നതില്‍ തൃശൂരില്‍ വലിയ അട്ടിമറി നടന്നു. അന്യസംസ്ഥാന തൊഴിലാളികള്‍, മറ്റു മണ്ഡലങ്ങളില്‍ നിന്നുള്ളവര്‍ എന്നിവരും തൃശൂരിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചു. തൃശൂര്‍ മണ്ഡലത്തിലും ക്രമക്കേട് നടന്നിട്ടുണ്ടെന്ന് അന്നുതന്നെ പരാതി ഉന്നയിച്ചിരുന്നുവെന്നും സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.


Read Previous

മലപ്പുറം പരപ്പനങ്ങാടി സ്വദേശി റിയാദില്‍ നിര്യാതനായി

Read Next

ഗാസ ഏറ്റെടുക്കാൻ ഇസ്രയേൽ; നെതന്യാഹുവിൻ്റെ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; യുദ്ധം അവസാനിപ്പിക്കാൻ അഞ്ച് ഉപാധികൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »