തൃശൂര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കണം: സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ്, മറുപടി മൂന്നാഴ്ചയ്ക്കകം നല്‍കണം


കൊച്ചി: തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുരേഷ് ഗോപി എംപിക്ക് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.

സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ച് എഐ വൈഎഫ് നേതാവ് ബിനോയാണ് ഹര്‍ജി നല്‍കിയത്. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഹൈക്കോടതി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു. മൂന്നാഴ്ചക്കകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം.

വോട്ടെടുപ്പ് ദിവസം മതചിഹ്നങ്ങള്‍ ഉപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുഹൃത്ത് വഴി സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്‍ഷന്‍ വാഗ്ദാനം ചെയ്തു, ബാങ്ക് അക്കൗണ്ടിലേക്ക് എംപി പെന്‍ഷന്‍ തുക പെന്‍ഷനായി കൈമാറി, ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന് ബിജെപി നേതാവായ എപി അബ്ദുള്ള കുട്ടി അഭ്യര്‍ഥിച്ചു, തുടങ്ങിയവ യാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍. വോട്ടറുടെ മകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി ഇത് വോട്ടര്‍ക്ക് നല്‍കിയ കൈക്കൂലിയാണെന്നുമാണ് ഹര്‍ജിയില്‍ ആരോപിക്കുന്നു.


Read Previous

ക്രിമിനല്‍ മനോഭാവം, കുറ്റവാസന, നിയമവുമായി സഹകരിക്കാതെ ഒളിവില്‍ പോയി’; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ദിവ്യക്കെതിരെ ഗുരുതര ആരോപണങ്ങള്‍

Read Next

ഇന്ത്യയ്ക്കെതിരായ വിവരങ്ങള്‍ വാഷിങ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കി’; ഒടുവില്‍ കുറ്റസമ്മതം നടത്തി കനേഡിയന്‍ പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »