തൃശൂര്‍ പൂരം കാണുക മാത്രമല്ല, നടത്തിയിട്ടുമുണ്ട്’; വിമര്‍ശനത്തിന് മന്ത്രി ആര്‍ ബിന്ദുവിന്റെ മറുപടി


തൃശുര്‍: തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് ദിവസങ്ങളായി പൂര നഗരിയിലും സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു മന്ത്രി ആര്‍ ബിന്ദു. ഇക്കാര്യം ചൂണ്ടി ക്കാട്ടി വിമര്‍ശനം ഉന്നയിച്ചവര്‍ക്കാണ് മന്ത്രി സ്വന്തം പേജില്‍ മറുപടി നല്‍കിയിരിക്കുന്നത്.

കേരള വര്‍മയില്‍ അധ്യാപിക ആയിരുന്ന കാലത്ത് പോലും ആര്‍ ബിന്ദു പൂരം കാണാന്‍ വന്നിട്ടുണ്ടോ എന്നാണ് മന്ത്രിയുടെ പോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട കമന്റുകളില്‍ ഒന്ന്. ഇതിന് രൂക്ഷമായ ഭാഷയിലാണ് മന്ത്രി മറുപടി നല്‍കിയിരിക്കുന്നത്.

എടോ, ഞാന്‍ പൂരം കാണുക മാത്രമല്ല, അഞ്ചുകൊല്ലം തൃശൂര്‍ മേയറായി പൂരം നടത്താന്‍ നേതൃത്വം കൊടുത്തിട്ടുമുണ്ടെന്നുമാണ് മറുപടിയുടെ ഉള്ളടക്കം. ലക്ഷക്കണക്കിന് ആളുകള്‍ വരുന്ന പൂരത്തിന് താന്‍ ബിന്ദു ടീച്ചറുണ്ടോ എന്ന് നോക്കുകയായിരുന്നോ എന്ന മറു ചോദ്യവും മന്ത്രി ഉന്നയിക്കുന്നു.


Read Previous

പാക് അതിര്‍ത്തിക്ക് 18 കിലോമീറ്റര്‍ ഉള്ളിലെ ഭീകര ക്യാംപും തകര്‍ത്തു, ദൃശ്യങ്ങളുമായി സൈന്യത്തിന്‍റെ വാര്‍ത്താ സമ്മേളനം

Read Next

പാക് മണ്ണിലേക്ക് ഇന്ത്യ തൊടുത്തത് സ്‌കാല്‍പും ഹാമ്മറും; അറിയാം പ്രഹരശേഷിയും പ്രത്യേകതകളും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »