15 ദിവസത്തിനകം ചുമതല ഏല്‍ക്കണം; പ്രിയ വര്‍ഗീസിന് നിയമന ഉത്തരവ്


കണ്ണൂര്‍: ഡോ. പ്രിയവര്‍ഗീസിന് കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസ റായി നിയമന ഉത്തരവ് നല്‍കി. വെള്ളിയാഴ്ചയാണ് സര്‍വകലാശാല ഉത്തരവ് നല്‍കി യത്. പതിനഞ്ച് ദിവസത്തിനകം ചുമതലയേല്‍ക്കാനാണ് നിര്‍ദേശം.

കണ്ണൂര്‍ സര്‍വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ ആയി നിയമിക്കുന്നതിനു പ്രിയ വര്‍ഗീസിനു യോഗ്യതയില്ലെന്നും പ്രിയ ഉള്‍പ്പെട്ട റാങ്ക് ലിസ്റ്റ് പുനപ്പരിശോധിക്കണ മെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ജൂണ്‍ 22ന് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. അതിന് പിന്നാലെ സര്‍വകലാശാല ഈ വിഷയത്തില്‍ നിയമോപ ദേശം തേടിയിരുന്നു. അതിന്റെ പശ്ചാത്തലത്തിലാണ് നിയമന ഉത്തരവ് നല്‍കിയത്.

യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് തെറ്റുപറ്റിയെന്ന പ്രിയയുടെ വാദം ഡിവിഷന്‍ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. യുജിസി മാനദണ്ഡ പ്രകാരം എട്ടു വര്‍ഷത്തെ അധ്യാപന പരിചയമാണ് വേണ്ടതെന്നും അതു മറികടക്കാനാവില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ സര്‍വകലാശാലയുടെ റാങ്കു പട്ടിക റദ്ദാക്കിയത്. അസോസിയേറ്റ് നിയമനത്തിനു യുജിസി നിര്‍ദേശിക്കുന്ന യോഗ്യതകള്‍ പ്രിയ വര്‍ഗീസിന് ഇല്ലൊണ് സിംഗിള്‍ ബെഞ്ച് വിലയിരുത്തിയത്.

പ്രിയയ്ക്ക് അസിസ്റ്റന്റ് പ്രഫസര്‍ ആയി മതിയായ പ്രവൃത്തി പരിചയം ഇല്ല. പിഎച്ച്ഡി ഗവേഷണം ഫെലോഷിപ്പോടെയാണ്, ഈ കാലയളവില്‍ അധ്യാപനം ഒഴിവാക്കിയി ട്ടുണ്ട്. ഗവേഷണ കാലയളവില്‍ അധ്യാപന പരിചയം ലഭിച്ചിട്ടില്ല. അധ്യാപന ജോലി ചെയ്യാത്തവരെ അധ്യാപക പരിചയം ഉള്ളവരായി കണക്കാക്കാനാവില്ലെന്നും ഹൈ ക്കോടതി പറഞ്ഞു. ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രവൃത്തിപരിചയം അധ്യാപന പരിച യമായി കാണാനാവി ല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. ഇന്റര്‍വ്യൂവില്‍ രണ്ടാം സ്ഥാനത്തെത്തിയ പ്രൊഫ. ജോസഫ് സ്‌കറിയയാണ് പ്രിയയുടെ നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.


Read Previous

എൻസിപിയിൽ അച്ചടക്കനടപടി; 3 നേതാക്കളെ പുറത്താക്കി, 9 എംഎൽഎ മാരെയും 2 എംപിമാരെയും അയോഗ്യരാക്കാനും നീക്കം; അജിത് പവാര്‍ വിഭാഗം എന്‍സിപി അധ്യക്ഷനായി സുനില്‍ തത്കരെ

Read Next

പേമാരിപ്പെയ്ത്തില്‍ വ്യാപക നാശനഷ്ടം; മരം കടപുഴകി, വീടുകള്‍ തകര്‍ന്നു; അതിതീവ്ര മഴ തുടരുമെന്ന് മുന്നറിയിപ്പ്; ജാഗ്രതാ നിര്‍ദേശം; വീഡിയോ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »