അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക്’; ആശംസകളുമായി മോഹൻലാൽ


കൊച്ചി: അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുരുന്നുകൾക്ക് ആശംസകളുമായി നടൻ മോഹൻലാൽ. അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നുവെന്നും മോഹൻലാൽ ഫെയ്സ്ബുക്കിൽ കുറിച്ചു.

ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകൾ” – എന്നാണ് മോഹൻലാൽ കുറിച്ചിരിക്കുന്നത്.

അതേസമയം ഇന്ന് പുലർച്ചെയോടെ ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ക്ക് തുടക്കമായി. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്. സാഹിത്യ, സാമൂഹിക രംഗത്തെ പ്രമുഖർ സംസ്ഥാനത്ത് ഉടനീളം കുട്ടികളെ എഴുത്തിനിരുത്തും.

പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്പ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍‍ ചടങ്ങുകൾ പുരോ​ഗമിക്കുകയാണ്.


Read Previous

ശബരിമലയില്‍ നേരിട്ട് സ്‌പോട്ട് ബുക്കിങ്ങ് ഉണ്ടാവില്ല’; രാഷ്ട്രീയ മുതലെടുപ്പ് നടത്തിയാല്‍ നേരിടും: മന്ത്രി വി എന്‍ വാസവന്‍

Read Next

പതിമൂന്നാം തവണയും ​ഗേറ്റ് തുറന്ന് പടയപ്പയെത്തി; കാട്ടുകൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »