ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ഇടുക്കി മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ മുംബൈ സ്വദേശിയായ ജാൻവി എന്ന യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ 2 പൊലീസുകാർക്ക് സസ്‌പെൻഷൻ. ജോലിയിൽ വീഴ്ച വരുത്തി യതിനാണ് സസ്പെൻഷൻ. മൂന്നാർ പൊലീസ് സ്റ്റേഷനിലെ ASI സാജു പൗലോസ്, ഗ്രേഡ് എസ് ഐ ജോർജ് കുര്യൻ എന്നിവർക്കെതിരെയാണ് നടപടി.

ഒക്ടോബർ 31 നായിരുന്നു സംഭവം. ഇതിന് പിന്നാലെ മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്‌സിയിൽ യാത്ര ചെയ്‌തപ്പോൾ പ്രദേശവാസികളായ ടാക്‌സി ഡ്രൈവർമാരിൽ നിന്നും പൊലീസിൽ നിന്നും ദുരനുഭവം നേരിട്ടെന്ന് വ്യക്തമാക്കി ജാൻവി വീഡിയോ പങ്കുവെച്ചിരുന്നു. 3 മിനിറ്റ് ദൈർഘ്യ മുള്ള വിഡിയോയിൽ തനിക്കുണ്ടായ ദുരനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും ഇനി ഒരിക്കലും കേരളം സന്ദർശിക്കാൻ വരില്ലെന്നും യുവതി പറഞ്ഞിരുന്നു.
