ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ


യാത്രയും കച്ചവടവും എല്ലാം സ്വന്തം കാറിൽ ,​ പൊലീസിന്റെ സംയുക്ത റെയ്ഡിൽ അനില പിടിയിൽ

കൊ​ല്ലം​:​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്തു​ ​നി​ന്ന് ​മൂ​ന്ന് ​ല​ക്ഷം​ ​രൂ​പ​യു​ടെ 50​ ​ഗ്രാം​ ​എം.​ഡി.​എം.​എ​യു​മാ​യി​ ​യു​വ​തി​ ​പൊ​ലീ​സ് ​പി​ടി​യി​ൽ.​ ​അ​ഞ്ചാ​ലും​മൂ​ട് ​ഇ​ട​വ​ട്ട​ത്ത് ​നി​ന്ന് ​ഇ​പ്പോ​ൾ​ ​പ​ന​യം​ ​രേ​വ​തി​യി​ൽ​ ​വാ​ട​ക​യ്ക്ക് ​താ​മ​സി​ക്കു​ന്ന​ ​അ​നി​ല​ ​ര​വീ​ന്ദ്ര​ൻ​ ​(34​)​ ​ആ​ണ് ​അ​റ​സ്റ്റി​ലാ​യ​ത്.​ ​സി​റ്റി​ ​ഡാ​ൻ​സാ​ഫ് ​ടീ​മും​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സും​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തി​യ​ ​റെ​യ്ഡി​ലാ​ണ് ​യു​വ​തി​ ​പി​ടി​യി​ലാ​യ​ത്.

യു​വ​തി​ ​നേ​ര​ത്തെ​യും​ ​എം.​ഡി.​എം.​എ​ ​കേ​സി​ൽ​ ​പ്ര​തി​യാ​ണ്.​ ​ക​ർ​ണാ​ട​ക​ത്തി​ൽ​ ​നി​ന്നു​ ​വാ​ങ്ങി​യ​ ​എം.​ഡി.​എം.​എ​ ​കൊ​ല്ലം​ ​ന​ഗ​ര​ത്തി​ലെ​ ​സ്കൂ​ൾ,​ ​കോ​ളേ​ജ് ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​വി​ൽ​പ്പ​ന​യ്ക്കാ​യി​ ​സ്വ​ന്തം​ ​കാ​റി​ൽ​ ​ഒ​രു​ ​യു​വ​തി​ ​കൊ​ണ്ടു​വ​രു​ന്ന​താ​യി​ ​ക​മ്മി​ഷ​ണ​ർ​ക്ക് ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ​തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മു​ത​ൽ​ ​സി​റ്റി​ ​പ​രി​ധി​യി​ൽ​ ​വ്യാ​പ​ക​ ​പ​രി​ശോ​ധ​ന​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​കൊ​ല്ലം​ ​എ.​സി.​പി​ ​എ​സ് ​ഷെ​റീ​ ​ഫി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മൂ​ന്ന് ​ടീ​മു​ക​ളാ​യി​ ​തി​രി​ഞ്ഞാ​യി​രു​ന്നു​ ​പ​രി​ശോ​ധ​ന.​ ​വൈ​കി​ട്ട് ​അ​ഞ്ച​ര​യോ​ടെ​ ​നീ​ണ്ട​ക​ര​ ​പാ​ല​ത്തി​ന് ​സ​മീ​പ​ത്ത് ​വ​ച്ച് ​കാ​ർ​ ​ക​ണ്ടു.​ ​പൊ​ലീ​സ് ​കൈ​ ​കാ​ണി​ച്ചി​ട്ടും​ ​നി​റു​ത്തി​യി​ല്ല.​ ​തു​ട​ർ​ന്ന് ​ശ​ക്തി​കു​ള​ങ്ങ​ര​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​ന് ​സ​മീ​പ​ത്ത് ​വ​ച്ച് ​പൊ​ലീ​സ് ​വാ​ഹ​നം​ ​ത​ട​ഞ്ഞി​ടു​ക​യാ​യി​രു​ന്നു.​ ​കാ​റി​നു​ള്ളി​ൽ​ ​ഒ​ളി​പ്പി​ച്ച​ ​നി​ല​യി​ലാ​ണ് ​എം.​ഡി.​എം.​എ​ ​ക​ണ്ടെ​ത്തി​യ​ത്.


കൊ​ല്ലം​ ​സി​റ്റി​ ​പൊ​ലീ​സ് ​ഈ​ ​മാ​സം​ ​പി​ടി​കൂ​ടു​ന്ന​ ​നാ​ലാ​മ​ത്തെ​ ​വാ​ണി​ജ്യ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​എം.​ഡി.​എം.​എ​ ​വേ​ട്ട​യാ​ണി​ത്.​ ​ശ​ക്തി​കു​ള​ങ്ങ​ര​ ​ഇ​ൻ​സ്പെ​ക്ട​ർ​ ​ആ​ർ.​ ​ര​തീ​ഷ്,​ ​എ​സ്.​ഐ​ ​സു​രേ​ഷ് ​കു​മാ​ർ,​ ​ഡാ​ൻ​സാ​ഫ് ​എ​സ്,​ഐ​മാ​രാ​യ​ ​സാ​യി​സേ​ന​ൻ,​ ​ആ​ർ,​ ​രാ​ജേ​ഷ് ​കു​മാ​ർ,​ ​ഡാ​ൻ​സാ​ഫ് ​അം​ഗ​ങ്ങ​ളാ​യ​ ​ബൈ​ജു​ ​ജെ​റോം,​ ​സീ​നു,​ ​മ​നു,​ ​സ​ജു,​ ​ഷെ​ഫീ​ഖ്,​ ​അ​നു,​ ​അ​നൂ​പ്,​ ​സു​നി​ൽ,​ ​ദി​ലീ​പ്,​ ​വ​നി​താ​ ​പൊ​ലീ​സ് ​അം​ഗ​ങ്ങ​ളാ​യ​ ​ശാ​രി​ക,​ ​ആ​ൻ​സി,​ ​എ​ന്നി​വ​രും​ ​സം​ഘ​ത്തി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു.


Read Previous

ലോകത്ത് ഏറ്റവും കൂടുതൽ സന്തോഷമുള്ള രാജ്യമായി വീണ്ടും ഫിൻലൻഡ്, അമേരിക്കയുടെ സ്ഥാനം എക്കാലത്തെയും താഴെ, ഇന്ത്യാക്കാരും ഹാപ്പിയല്ല, നമ്മൾ 118മത്

Read Next

റണ്‍വേയില്‍ ലാന്‍ഡ് ചെയ്ത വിമാനത്തിനുള്ളില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »