തൃശൂര്‍: കനത്ത മഴയിലും കാറ്റിലും ചാലക്കുടി കൊരട്ടി മേഖലയില്‍ വന്‍ നാശം. നിരവധി മരങ്ങള്‍ കടപുഴകി വീണു. പലയിടത്തും വീടുകള്‍ക്ക് മുകളിലേക്ക് മരം മറിഞ്ഞു. വ്യാപകമായ രീതിയിലുള്ള കൃഷി നാശം സംഭവിച്ചു. വൈദ്യുതി കമ്പികള്‍ പൊട്ടിവീണ് വൈദ്യുതി വിതരണം നിലച്ചു.

കോനൂര്‍ വര്‍ഗീസ് തച്ചുപറമ്പന്‍റെ വീട്ടുപറമ്പിലെ ജാതി വീടിന് മുകളിലേക്ക് മറിഞ്ഞു. തെക്കിനിയത്ത് പൗലോസിന്‍റെ വീടിന് മുകളില്‍ മരം വീണ് വീടിന് നാശം സംഭവിച്ചു.
തോമസ് തെക്കിയിനത്ത്, ഗാന്ധിനഗറില്‍ അയ്യപ്പന്‍ എന്നിവരുടെ പറമ്പിലെ നിരവധി മരങ്ങള്‍ വീണു. സജിയുടെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറിന് മുകളില്‍ മരം വീണു. ജെ ടി എസിന് സമീപം പലയിടത്തും വ്യാപകമായ രീതിയില്‍ വാഴകൾക്ക് നാശം സംഭവിച്ചു. തെങ്ങ്, കവുങ്ങ്, ജാതി തുടങ്ങിയ മരങ്ങളും വ്യാപകമായി മറിഞ്ഞ് വീണു