ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
ഇടുക്കി: മൂന്നാര്‍ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന്‍ മരിച്ചു. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയായി രുന്നു അപകടം. ആറാം നിലയിലെ റൂമിലെ സ്‌ലൈഡിങ് ജനലിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. കസേരയില്‍ കയറി ജനാല തുറക്കാന്‍ ശ്രമിക്കുന്നതിനിടെ കസേര മറിഞ്ഞ് കുട്ടി താഴേക്ക് വീഴുകയായിരുന്നു.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. വീഴ്ചയില്‍ കുട്ടിയുടെ തലയോട്ടിക്കും വാരിയെല്ലിനും സാരമായ പരിക്കേറ്റെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.