ടിവി പൊട്ടിത്തെറിച്ചു; കണ്ടുകൊണ്ടിരുന്ന വിദ്യാർത്ഥിക്ക് പരിക്ക് പൊട്ടിത്തെറിച്ചത് വൻ ശബ്‌ദത്തോടെ 


കൽപ്പറ്റ: വയനാട്ടിൽ ടിവി പൊട്ടിത്തെറിച്ച് വിദ്യാർത്ഥിക്ക് പരിക്ക്. കൽപ്പറ്റ അമ്പിലേരിയിലാണ് സംഭവം. ടിവി കണ്ടുകൊണ്ടിരിക്കെയാണ് പൊട്ടിത്തെറിച്ചത്. കൈക്ക് പരിക്കേറ്റ വിദ്യാർത്ഥിയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിദ്യാർത്ഥിയുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് വിവരം. ഷോർട്ട് സർക്യൂട്ട് ആണ് പൊട്ടിത്തെറിക്ക് കാരണമെന്നാണ് സൂചന. രണ്ട് കുട്ടികൾ ടിവി കണ്ടുകൊണ്ടിരിക്കെ വലിയ ശബ്‌ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. തുടർന്ന് വീട്ടിൽ തീ ആളിപ്പടർന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിൽ വീടിനും സാധനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.


Read Previous

ക്രിമിനൽ അഭിഭാഷകൻ ബി. എ ആളൂർ അന്തരിച്ചു; ഒട്ടേറെ വിവാദമായ ഇലന്തൂര്‍ നരബലി കേസ്, ഗോവിന്ദച്ചാമി പ്രതിയായ കേസ്, പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ത്ഥിനി കൊലക്കേസ് പ്രതിഭാഗത്തിന് വേണ്ടി ഹാജരായി ശ്രദ്ധനേടി

Read Next

എച്ച് വെങ്കിടേഷ് ക്രമസമാധാന ചുമതലയുളള എഡിജിപി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »