കൊച്ചി: ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള രാഷ്ട്രീയസഖ്യം അവസാനി പ്പിച്ചതായി ട്വന്റി 20 പ്രസിഡന്റ് സാബു എം ജേക്കബ് അറിയിച്ചു ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കേജ്‌രിവാളിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും സാബു പറഞ്ഞു.

പീപ്പിള്‍സ് വെല്‍ഫെയര്‍ അലയന്‍സ് എന്ന പേരിലാണ് ഇരു പാര്‍ട്ടികളും ചേര്‍ന്നു സഖ്യമുണ്ടാക്കിയത്. 2022 മേയ് 15ന് കിഴക്കമ്പലത്താണു സഖ്യം പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായിട്ടും മുന്നണിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനോ പൊതുപരിപാടി തയാറാക്കുന്നതിനോ കഴിഞ്ഞിട്ടില്ല. സംഘടനാപരവും രാഷ്ട്രീയവു മായ ഒട്ടേറെ കാരണങ്ങള്‍ കൊണ്ടാണ് രണ്ടു പാര്‍ട്ടികള്‍ക്കും ആശയപരമായി യോജിച്ചു പ്രവര്‍ത്തിക്കാന്‍ കഴിയാതിരുന്നതെന്ന് സാബു എം ജേക്കബ് പറഞ്ഞു.