കണ്ണൂരില്‍ കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു


കണ്ണൂര്‍: ഏച്ചൂര്‍ മാച്ചേരിയില്‍ രണ്ടുകുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു. കുളിക്കുന്നതി നിടെ അപകടത്തില്‍പ്പെടുകയായിരുന്നു. ആദില്‍ ബിന്‍ മുഹമ്മദ് (12), മുഹമ്മദ് മിസ്ബുല്‍ ആമിര്‍ (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.15 മണിയോടെയാണ് അപകടം. കുളത്തില്‍നിന്ന് പുറത്തെടു ക്കുമ്പോഴേക്കും ഒരു കുട്ടി മരിച്ചിരുന്നു. രണ്ടാമത്തെയാള്‍ ആശുപത്രിയിലെത്തിച്ച ശേഷവും മരിച്ചു.’

മൃതദേഹങ്ങള്‍ ചക്കരക്കല്‍ പൊലിസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടം നടപടികള്‍ ക്കായി കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Read Previous

പി വി കുമാറിനും, പ്രകാശിനും കൈത്താങ്ങായി ഷിഫ മലയാളി സമാജം.

Read Next

സിപിഎമ്മിനെ പാഠം പഠിപ്പിക്കാനും തിരുത്തിക്കാനും ലീഗ് സമസ്ത മുഖപത്രങ്ങള്‍;’ഒക്കചങ്ങാതിമാരുടെ’ പോര് മുഖപ്രസംഗങ്ങളിലൂടെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular