ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോട്ടയം: കോട്ടയത്ത് വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു. കൊല്ലാട് സ്വദേശികളായ വി ജെ ജോബി(36), അരുണ്‍ സാം(37) എന്നിവരാണ് മരിച്ചത്. കോട്ടയം കൊല്ലാട് പാറക്കടവിലാണ് അപകടമു ണ്ടായത്. മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേരാണ് വള്ളത്തിലു ണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ട ഒരാള്‍ രക്ഷപ്പെട്ടു.വെള്ളിയാഴ്ച ഉച്ചയക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മൃതദേഹങ്ങള്‍ കോട്ടയം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരി ക്കുകയാണ്.
അതേസമയം, കാലവര്‍ഷം കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതികളും രൂക്ഷമായി. കേന്ദ്ര കാലാവ സ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ കനക്കും. ഇന്ന് പത്തനം തിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.
