ആൾത്താമസമില്ലാത്ത വീടിന്റെ വാട്ടർ ടാങ്കിൽ അജ്ഞാത യുവതിയുടെ മൃതദേഹം; ഉടമ വിദേശത്ത്


മലപ്പുറം: വളാഞ്ചേരിയിലെ അത്തിപ്പറ്റയില്‍ ആള്‍ത്താമസം ഇല്ലാത്ത വീട്ടിലെ വാട്ടര്‍ ടാങ്കില്‍ അജ്ഞാത യുവതിയുടെ മൃതദേഹം കണ്ടെത്തി. വീടിന് പിന്‍വശത്തുള്ള ടാങ്കിലാണു 35 വയസ്സ് പ്രായം തോന്നി ക്കുന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടുകാര്‍ വിദേശത്തായതിനാല്‍ മാസങ്ങളായി അടഞ്ഞു കിടക്കുന്ന വീടാണിത്.

വീടിനു പിന്‍വശത്തെ വാട്ടര്‍ ടാങ്കിലാണു മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍ സെക്യൂരിറ്റി ജീവന ക്കാരന്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒഴിഞ്ഞ ടാങ്കില്‍ ആമയെ വളര്‍ത്തുന്നുണ്ട്. ഇതിനു തീറ്റ കൊടുക്കാന്‍ വന്ന ജോലിക്കാരാണു മൃതദേഹം കണ്ടത്. പ്രദേശത്തു കണ്ടു പരിചയം ഇല്ലാത്ത സ്ത്രീയാണെന്നു നാട്ടുകാര്‍ പറയുന്നു. വളാഞ്ചേരി സിഐ ബഷീര്‍ ചിറക്കലിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥല ത്തെത്തി അന്വേഷണം തുടങ്ങി.


Read Previous

ചരിത്രം വായിക്കാത്ത പുതുതലമുറക്ക് നിർമിത ചരിത്രങ്ങളെ തിരുത്താൻ കഴിയില്ല, വായനയില്ലാത്ത മനുഷ്യ​ൻ കാലസ്തംഭനം നേരിടും. പ്രിയദർശനി’ ‘പുസ്തകങ്ങളും എഴുത്തുകാരും’

Read Next

ഹൃദയാഘാതം: പത്തനംതിട്ട സ്വദേശിനിയായ നഴ്‌സ് സൗദിയിലെ ജുബൈലില്‍ നിര്യാതയായി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »