
കോഴിക്കോട്: പ്രിയങ്കാഗാന്ധിയുടെ വിജയത്തിനെതിരായ പരാമര്‍ശത്തില്‍ സിപിഎം നേതാവ് എ വിജയരാഘവനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍. വാ തുറന്നാല്‍ വര്‍ഗീയത അല്ലാതെ ഒന്നും പറയാന്‍ വിജയരാഘവന് അറിയില്ലെന്ന് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി പറഞ്ഞു. ആര്‍എസ്എസ് പോലും പറയാന്‍ മടിക്കാത്ത വര്‍ഗീയതയാണ് വിജയരാഘവന്‍ പറയുന്നത്. വിജയരാഘവന്‍ വര്‍ഗീയ രാഘവനാണെന്നും കെ എം ഷാജി പറഞ്ഞു.
മുസ് ലിംകളും ഹിന്ദുക്കളും അടക്കമുള്ള മനുഷ്യര്‍ സ്‌നേഹത്തോടെ ഒരുമിച്ച് കഴിയുന്ന നാടാണ് കേരളം. വര്‍ഗീയത ഉണ്ടാക്കിയാല്‍ നിങ്ങള്‍ക്ക് നാളെ പത്ത് വോട്ട് കിട്ടാം. അതിന് ശേഷവും ഇവിടെ നാട് നില്‍ക്കേണ്ടേ?. നമ്മുടെ മക്കള്‍ക്ക് ഇവിടെ ജീവിക്കേണ്ടേ?. വിജയരാഘവന്‍ അടക്കമുള്ളവര്‍ നടത്തുന്ന വര്‍ഗീയ കളിക്കെതിരെ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനം ശക്തമായ തിരിച്ചടി നല്‍കും’. കെ എം ഷാജി പറഞ്ഞു.
‘മുസ് ലിം വോട്ട് കിട്ടാനുള്ള എല്ലാ കളികളും സിപിഎം കളിച്ചു. സമസ്തയിൽ പിളർപ്പുണ്ടാക്കാൻ നോക്കി. ലീഗിനെ മുസ് ലിം സംഘടനക്കുള്ളിൽ എതിരാക്കാൻ ശ്രമിച്ചു. സിറാജിലും സുപ്രഭാതത്തിലും പരസ്യം നൽകി. സദ്ദാമിന്‍റെ പേര് പറഞ്ഞാൽ മുസ് ലിം വോട്ട് കിട്ടില്ലെന്ന് ഇപ്പോൾ സിപിഎമ്മിന് മനസിലായി. ഹിന്ദു വോട്ട് കേന്ദ്രീകരിച്ച് പുതിയ വർഗീയത കളിക്കാൻ സിപിഎം ശ്രമിക്കുകയാണ്. കാക്കി ട്രൗസറിട്ട് വടിയും പിടിച്ച് ആർഎസ്എസ് ശാഖയിൽ പോയി നിൽക്കുന്നതാണ് സിപിഎം കോഴിക്കോട് ജില്ല സെക്രട്ടറി പി മോഹനന് നല്ലത്’. കെ എം ഷാജി കൂട്ടിച്ചേർത്തു.
ഉത്തരേന്ത്യയില്‍ ബിജെപി കൊണ്ടുനടക്കുന്ന രാഷ്ട്രീയം കേരളത്തില്‍ സിപിഎം പരീക്ഷിക്കുകയാ ണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. പച്ചയ്ക്കാണ് വർഗീയത പറയുന്നത്. ഇത് കേരളമാണ് എന്ന് ഓര്‍ക്കണം. വര്‍ഗീയത പറഞ്ഞാല്‍ നെഗറ്റീവ് ഇഫക്ടാണ് ഉണ്ടാവുക. വോട്ടുചോരുന്നു വെന്ന ആധികൊണ്ടാണ് ഇങ്ങനെ വർഗീയത പറയുന്നത്. എല്ലാവരും ഒറ്റക്കെട്ടായാണ് പ്രിയങ്കാഗാന്ധിക്ക് വോട്ടു ചെയ്തത്. ഇതു കാണാൻ കഴിയണം. അല്ലാതെ വഷളത്തരം പറയുകയല്ല വേണ്ടത്. വയനാട്ടിലെ വോട്ടര്‍മാരെ ഉള്‍പ്പെടെ തള്ളിപ്പറയുകയാണ് വിജയരാഘവൻ ചെയ്തതെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
പ്രിയങ്കാഗാന്ധി ജയിച്ചത് തീവ്രവാദികളുടെ വോട്ടുകൊണ്ടാണെന്ന് പറയാൻ വിജയരാഘവനേ കഴിയൂ വെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. സംഘപരിവാർ അജണ്ട സിപിഎം കേരളത്തിൽ നടപ്പിലാക്കുകയാണെന്നും സതീശൻ പറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ചരിത്ര വിജയത്തില്‍ വര്‍ഗീയത കണ്ടെത്തിയ വിജയരാഘവന്റെ പരാമര്‍ശത്തിലൂടെ പുറത്തുവന്നത് ന്യൂനപക്ഷ വിരുദ്ധത മുഖമുദ്രയാക്കിയ സംഘപരിവാര്‍ അജണ്ടയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പറഞ്ഞു.
കടുത്ത ന്യൂനപക്ഷ വിരുദ്ധത പ്രചരിപ്പിച്ച് സിപിഎം തീവ്ര ഹിന്ദുത്വത്തിലേക്ക് അതിവേഗം വ്യതിചലി ക്കുകയാണ്. ആര്‍എസ്എസ് വത്കരണമാണ് സിപിഎമ്മില്‍ നടക്കുന്നത്. പ്രിയങ്കയുടെ വയനാട്ടിലെ വിജയം മതേതര ജനാധിപത്യ ചേരിയിലുള്ള ജനവിഭാഗത്തിന്റെ പിന്തുണയോടെയാണ്. അതിനെ വര്‍ഗീയമായി ചാപ്പകുത്തുന്നത് വയനാട്ടിലെ ജനങ്ങളെ അപമാനിക്കുന്നതാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്ന് വിജയിച്ചത് മുസ്ലീം വര്‍ഗീയ ചേരിയുടെ പിന്തുണയോടെയാണെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ അംഗം എ വിജയരാഘവന്റെ പ്രസ്താവിച്ചത്. സിപിഎം വയനാട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കു മ്പോഴായിരുന്നു വിജയരാഘവന്റെ പ്രസ്താവന. പ്രിയങ്ക ഗാന്ധിയുടെ ഘോഷയാത്രയുടെ മുന്നിലും പിന്നിലും ന്യൂനപക്ഷ വർഗീയതയുടെ ആളുകളായിരുന്നെന്നും വിജയരാഘവൻ ആരോപിച്ചിരുന്നു.